കൊച്ചി കായലില്‍ നവജാതശിശുവിൻ്റെ മൃതദേഹം; പൊക്കിള്‍കൊടി കണ്ടുവെന്ന് ദൃക്സാക്ഷി

Spread the love

 

 

കൊച്ചി കായലില്‍ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിലെ മഴവില്‍ പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

 

സ്ഥലത്ത് ഉണ്ടായിരുന്ന പെണ്‍കുട്ടികളാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളം സെൻട്രല്‍ പോലീസ് എത്തി മൃതദഹേം കരയ്ക്ക് കയറ്റി തുടർനടപടികള്‍ ആരംഭിച്ചു.

 

വൈകുന്നേരം നാലുമണിയോടെ ആണ് മൃതദേഹം തീരത്തോട് അടിഞ്ഞതെന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു പെണ്‍കുട്ടികളാണ് ആദ്യം കണ്ടത്. അവർ തങ്ങളോട് കാര്യം പറഞ്ഞു. വന്ന് നോക്കിയപ്പോഴാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്. മൃതദേഹം പൊതിഞ്ഞ നിലയില്‍ അല്ലായിരുന്നു. പൊക്കിള്‍കൊടി നീണ്ടുകിടക്കുന്നത് കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. മൃതദേഹം എവിടെ നിന്നാണ് വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വേലിയേറ്റ സമയത്താണ് മൃതദേഹം തീരത്തോട് അടിഞ്ഞത്.

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *