മത്സരപരീക്ഷ എഴുതണം, ഡോക്ടറാകാൻ നിർബന്ധം; അച്ഛനെ വെടിവച്ചു കൊന്ന് മകൻ, സഹോദരി സാക്ഷി

Spread the love

ല്കനൗ ∙ ഉത്തർപ്രദേശിലെ ആഷിയാനയിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മരുന്നുകച്ചവടവും മദ്യവ്യാപാരവും നടത്തിയിരുന്ന മൻവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ മൻവേന്ദ്ര സിങ്ങിനെ കാണാനില്ലായിരുന്നു.

 

പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ ബാരലിൽ നിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിക്കുകയുമായിരുന്നു. മത്സരപരീക്ഷകൾ എഴുതി ഡോക്ടറാകാൻ പിതാവ് നിർബന്ധിച്ചതാണ് കൊലപാതകത്തിനു കാരണം. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി തർക്കമുണ്ടായിരുന്നു.

 

വെള്ളിയാഴ്ച വൈകിട്ടും നടന്ന തർക്കത്തിനൊടുവിൽ അക്ഷത് പിതാവിനെ വെടിവച്ചു കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി മാറ്റി. ഇത് കണ്ട സഹോദരിയെ അക്ഷത് ഭീഷണിപ്പെടുത്തി നിശബ്ദയാക്കുകയായിരുന്നു. ഫൊറൻസിക് സംഘം വീട്ടിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. അക്ഷത് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിക്രാന്ത് വീർ അറിയിച്ചു.

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *