ചൂടു വെള്ളത്തിലേക്ക് വീണ് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുരുന്നിനു പുനർജന്മം

Spread the love

പാലാ∙ 90 ശതമാനം പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട 2 വയസുകാരന് പുനർജന്മം. 4 മാസം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് ഇടുക്കി വണ്ടൻമേട് സ്വദേശിയായ രണ്ടു വയസുകാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ഒക്ടോബർ 9നാണ് 2 വയസുകാരൻ ചൂടു വെള്ളത്തിലേക്ക് വീണ് അപകടം സംഭവിക്കുന്നത്. തല മുതൽ കാൽമുട്ട് വരെയുള്ള ഭാഗം പൂർണമായി പൊള്ളി. മണിക്കൂറുകൾ മാത്രമെ ജീവിച്ചിരിക്കൂ എന്ന‌് വിധി എഴുതിയ കുഞ്ഞിനെയാണ് പീഡിയാട്രിക് ഐസിയുവിലും ബേൺ ഐസിയുവിലുമായി നൽകിയ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. മാസങ്ങൾ നീണ്ട ചികിത്സയ്ക്കിടയിൽ സങ്കീർണമായ പല ശസ്ത്രക്രിയകളും നടത്തി. അത്യാധുനിക വെന്റിലേറ്റർ സംവിധാനം ക്രമീകരിച്ചാണ് കുഞ്ഞിന്റെ ശ്വസനം നിയന്ത്രിച്ചിരുന്നത്. ശ്വാസതടസ്സം ഒഴിവാക്കുന്നതിനായി മൂന്നാഴ്ച്ച കഴിഞ്ഞപ്പോൾ ട്രക്കിയോസ്റ്റമിയും വേണ്ടി വന്നു. 35 ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ വെന്റിലേറ്റർ സഹായത്തിൽ നിന്നു മാറ്റുന്നത്.

 

പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് വിഭാഗമാണ് കുട്ടിയുടെ ശരീരം പഴയ രൂപത്തിലാക്കിയത്. തുടർന്ന് 8 ശസ്ത്രക്രിയകൾ നടത്തി. കുഞ്ഞിന്റെ ശരീരം പൂർണമായി പൊള്ളിയിരുന്നതിനാൽ മാതാവിന്റെ ശരീരത്തിൽ നിന്ന് സ്കിൻ ഗ്രാഫ്റ്റ് എടുത്താണ് ആദ്യശസ്ത്രക്രിയകൾ ചെയ്തിരുന്നത്. നെഞ്ചിലും കൈയ്യിലും എല്ലാം പിടിപ്പിച്ച ഗ്രാഫ്റ്റുകൾ ചേർന്നതോടെ കുഞ്ഞ് സാധാരണ രൂപത്തിലേക്ക് സാവധാനം തിരിച്ചെത്തി. കുഞ്ഞിന്റെ കാലിൽ പൊള്ളലേൽക്കാതിരുന്ന ഭാഗത്തെ ഗ്രാഫ്റ്റ് എടുത്തു പിടിപ്പിച്ചും ശസ്ത്രക്രിയ നടത്തി.

 

ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസും പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് വിഭാഗം മേധാവിയുമായ എയർകോമഡോർ ഡോ.പോളിൻ ബാബു, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ ഡോ.സഫേലിയ നാസർ, പ്ലാസ്റ്റിക് ആൻഡ് റീകൺസട്രക്ടീവ് വിഭാഗത്തിലെ ഡോ.അശ്വതി ചന്ദ്രൻ, ഡോ.അനീഷ് ജോസഫ്, നെഫ്രോളജി വിഭാഗത്തിലെ ഡോ.മഞ്ജുള രാമചന്ദ്രൻ, ഡോ.തരുൺ ലോറൻസ്, പീഡിയാട്രിക് വിഭാഗത്തിലെ ഡോ.ജിസ് തോമസ്, ഇ.എൻ.റ്റി വിഭാഗത്തിലെ ഡോ.ജോൺ മാത്യു, ഡോ.ലിനു തോമസ് ,എമർജൻസി ഫിസിഷ്യൻ ഡോ.അമൽ സ്കറിയ, അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ.മഞ്ജിത്ത് ജോർജ്, ഡോ.ലിബി ജെ.പാപ്പച്ചൻ, ഡോ.എബി ജോൺ, ഡോ.അഞ്ജു ജനാർദ്ദനൻ, കൺസൾട്ടന്റുമാരായ ഡോ.ജെയിംസ് സിറിയക്, ഡോ.ബേസിൽ പോൾ കുന്നത്ത്, ഡോ.ശിവാനി ബക്ഷി, ഡോ.സേവ്യർ ജോൺ, എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമായിരുന്നു നാലു മാസം നീണ്ട ചികിത്സ നയിച്ചത്.

 

പ്ലാസ്റ്റിക് സർജറി, ബേൺ ഐസിയു, പീഡിയാട്രിക് ഐസിയു എന്നിവടങ്ങളിലെ ജീവനക്കാരായ സർജൻ അസിസ്റ്റന്റ് ജിജോ വർഗീസ്, പീഡിയാട്രിക് ഐ.സി.യു നഴ്സുമാരായ രശ്മി രാജൻ കെ ,സിജി മാത്യു, ജെമിൻ അന്ന ജോസഫ്, ആഷ്ലി ജോസഫ്, പ്രിയങ്ക സിബി, ആൽഫി മിന്നു ജോസഫ്, അനുമോൾ വി.കുര്യൻ, സോന ബേബി, വിൻസി വർഗീസ്, ബേൺസ് ഐ.സി.യുവിലെ ലിഡ മാത്യു, മെറിൻ എബ്രഹാം, ആതിര ഗോപാലൻ, ഗ്ലാഡിയ ജോസഫ്, റോണിയമോൾ ജോർജ് എന്നിവരുടെയും ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ജിജിനു.ജെയുടെ നേതൃത്വത്തിലുള്ള ഡയറ്റീഷ്യൻ ആൻഡ് ന്യൂട്രീഷൻ ടീമും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും കൃത്യവും കരുതലുമായ പരിചരണവും കുരുന്നിന്റെ പുതുജീവിതത്തിനു വഴിയൊരുക്കി.

 

മരണത്തെ മുഖാമുഖം കണ്ട അപകടത്തിൽ നിന്നു പുതുജീവിതത്തിലേക്ക് മടങ്ങിയ രണ്ട് വയസുകാരന് മധുരവും സമ്മാനങ്ങളും നൽകിയുമാണ് യാത്രയാക്കിയത്. വൈദ്യശാസ്ത്രത്തിന്റെ മികവും ദൈവത്തിന്റെ കരുണയുമാണ് കുരുന്നിനെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചതെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ.ഫാ.മാത്യു തെക്കേൽ പറഞ്ഞു. ആശുപത്രി ഓപ്പറേഷൻസ്, പ്രോജക്ട്സ്, ലീഗൽ ആൻഡ് ലെയ്സൺ അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ, ഹ്യൂമൻ റിസോഴ്സസ് ,നഴ്സിങ് ആൻഡ് അക്കാദമിക് ഡയറക്ടർ റവ. ഡോ. ജോസഫ് കരികുളം, ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ആയുഷ് വിഭാഗം അസോ. ഡയറക്ടർ റവ. ഫാ. മാത്യു ചേന്നാട്ട്, ബ്രാൻഡിങ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. മാത്യു തുരുത്തിപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ തിരികെ വീട്ടിലേക്ക് യാത്രയാക്കിയത്.

  • Related Posts

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *