വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു

Spread the love

തൃശ്ശൂർ: കാട്ടകാമ്പാലിൽ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. അന്നിക്കരയിൽ താമസിക്കുന്ന സുബ്രഹ്‌മണ്യൻ-അശ്വതി ദമ്പതിമാരുടെ മകളായ ദേവികയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

 

കാട്ടുപന്നി കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ വീട്ടുകാർ ബഹളം വച്ചതോടെ കാട്ടുപന്നി സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. ആക്രമണത്തിൽ കുട്ടിയുടെ വാരിയെല്ലിന്റെ മുകൾഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണം പതിവായ സ്ഥലമാണിത്. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി.

  • Related Posts

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *