താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു,യുവാവ് പിടിയിൽ

Spread the love

മാനന്തവാടി: പാൽവെളിച്ചം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെയും ഭാര്യാമാതാവിനെയും കത്തിക്കൊണ്ട് ആക്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടിക്കുളം കോണവയൽ ഉന്നതി സ്വദേശി ബിജു (41) ആണ് പിടിയിലായത്. അക്രമത്തിൽ ബിജുവിന്റെ ഭാര്യ അമ്പിളി (34), ഭാര്യാമാതാവ് രാധ (64) എന്നിവർക്കാണ് പരിക്കേറ്റത്.

 

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ ബിജു കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി അമ്പിളിയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ഇയാൾ അമ്പിളിയുടെ പുറത്ത് കുത്തി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാധയ്ക്ക് നെറ്റിയിൽ പരിക്കേറ്റത്. അക്രമം ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാർ ബിജുവിനെ തടഞ്ഞുവെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

 

തുടർന്ന് മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നിസാര പരിക്കേറ്റ അമ്പിളി, രാധ എന്നിവരും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പ്രതി ബിജുവും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മാനന്തവാടി പോലീസ് കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.

  • Related Posts

    കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

    Spread the love

    Spread the loveകരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അതുല്‍. കരുനാഗപ്പള്ളി പുതിയ കാവിന് സമീപത്ത് വച്ചായിരുന്നു ആക്രണം. അതുല്‍ സംഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയ സംഘമാണ് ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ച കാറ് ദേശീയപാത നിര്‍മാണത്തിനായി നിര്‍മിച്ച താഴ്ചയിലേക്ക് ഇടിച്ചുവീഴ്ത്തിയ…

    വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്ക‌നെ തലക്കടിച്ച് കൊലപ്പെടുത്തി;സംഭവം വയനാട്ടിൽ

    Spread the love

    Spread the loveവാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്ക‌നെ തലക്കടിച്ച് കൊലപ്പെടുത്തി.അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആനപാറ സ്വദേശിയായ പ്രമോദിനെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്‌തു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

    Leave a Reply

    Your email address will not be published. Required fields are marked *