വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്ക്

Spread the love

അപ്പപ്പാറ: തിരുനെല്ലി അപ്പപ്പാറ എടയൂരിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പതിവ് പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ജംഗിൾ റിസോർട്ടിന് സമീപം കുതിരക്കോട് വെച്ചാണ് അപകടം. നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു.

 

ബി.എഫ്.ഒ നീതു (32), വാച്ചർമാരായ രാമചന്ദ്രൻ (58), ശ്രീജ (42), ഓമന (42), സുജിത്ത് (32), രാകേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

  • Related Posts

    മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

    Spread the love

    Spread the love    തോൽപ്പെട്ടി: തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നും 388 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ പ്രധാന പ്രതി അറസ്റ്റിലായി. കോഴിക്കോട്, മാനിപുരം, മുച്ചിലോട്ടുകുഴിയിൽ വീട്ടിൽ അബൂബക്കർ മകൻ മുഹമ്മദ് മിദ്ല‌ാജ് ആണ് അറസ്റ്റിൽ ആയത്. നിലവിൽ നാല്…

    വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ശനിയാഴ്ച; ആദ്യഘട്ടം കൈമാറുന്നത് 178 വീടുകള്‍

    Spread the love

    Spread the love  തിരുവനന്തപുരം: മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവര്‍ക്ക് പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്. ഫെബ്രുവരി 25നായിരുന്നു നേരത്തെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി…

    Leave a Reply

    Your email address will not be published. Required fields are marked *