വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ‌, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ

Spread the love

തിരുവനന്തപുരം ∙ ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. ഈ മാസം 17 ന് രാഹുല്‍ തനിക്കു വാട്സാപ്പ് കോള്‍ ചെയ്തതായി അതിജീവിത പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ജാമ്യ റദ്ദാക്കണം എന്ന അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി, ഈ മാസം 27ന് അഭിഭാഷകന്‍ മുഖേനയോ നേരിട്ടോ ഹാജരാകണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടു.

 

കേസില്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നപ്പോള്‍ അതിജീവിതയെ സ്വാധീനിക്കുവാനോ, ബന്ധപ്പെടാനോ പാടില്ലെന്ന വ്യവസ്ഥ വച്ചിരുന്നു. രാഹുല്‍ ഇതു ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. 2023ല്‍ വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്‌തെന്നു കാട്ടി പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.

  • Related Posts

    കൊഴുപ്പ് കൂടിയ ഭക്ഷണം സ്തനാർബുദ സാധ്യത വർധിപ്പിക്കും, പുതിയ പഠനം

    Spread the love

    Spread the loveകൊഴുപ്പ് കൂടിയ ഭക്ഷണശീലം സ്തനാർബുദ സാധ്യത കൂട്ടുമെന്ന് ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പഠനം. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ ട്യൂമർ വളർച്ചയെ സ്വാധീനിക്കുകയും ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ പോലുള്ള വേഗത്തിൽ പടരുന്ന സ്തനാർബുദങ്ങൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിൽ…

    കാത്തിരിപ്പ് വിഫലം; വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveബെംഗളൂരു ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ…

    Leave a Reply

    Your email address will not be published. Required fields are marked *