പ്രണയം സ്ഥിരീകരിച്ച് രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും; വിവാഹത്തിന് നൽകിയത് ആരാധകർ ഇട്ട പേര്

Spread the love

അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പ്രണയം സ്ഥിരീകരിച്ച് ചലച്ചിത്രതാരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും വിവാഹിതരാകാൻ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തത്. തങ്ങളുടെ വിവാഹത്തിന് ആരാധകർ സ്‌നേഹത്തോടെ നൽകിയ പേര് സ്വീകരിക്കുന്നതായും ഇരുവരും പറഞ്ഞു. ‘വിരോഷിന്റെ വിവാഹം’ എന്നാണ് താരങ്ങളുടെ വിവാഹത്തിന്റെ പേര്.

 

വിജയ് ദേവരകൊണ്ടയുടേയും രശ്മികാ മന്ദാനയുടേയും പേരുകൾ കൂട്ടിച്ചേർത്താണ് ആരാധകർ ‘വിരോഷ്’ എന്ന പേരുണ്ടാക്കിയത്. ഇരുവരുടേയും പ്രണയത്തെ സൂചിപ്പിക്കാനായാണ് ആരാധകർ ഈ പേര് ഉപയോഗിച്ചിരുന്നത്. ആരാധകർ നൽകുന്ന സ്‌നേഹത്തിനുള്ള അംഗീകാരമായാണ് അവർ നൽകിയ പേര് തങ്ങളുടെ വിവാഹത്തിന് ഇരുവരും സ്വീകരിച്ചത്.

 

‘ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരേ, ഞങ്ങൾ എന്തെങ്കിലും തീരുമാനിക്കുന്നതിനും ഞങ്ങൾക്കായി എന്തെങ്കിലും തിരഞ്ഞെടുക്കുന്നതിനും മുമ്പ് നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഒരുപാട് സ്‌നേഹത്തോടെ നിങ്ങൾ ഞങ്ങൾക്കൊരു പേര് നൽകി. ‘വിരോഷ്’ എന്ന് നിങ്ങൾ ഞങ്ങളെ വിളിച്ചു. അതിനാൽ ഇന്ന് നിങ്ങളോടുള്ള ആദരസൂചകമായി, നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ഒത്തുചേരലിന് പേര് നൽകുകയാണ്. ‘വിരോഷിന്റെ വിവാഹം’ എന്ന പേര് നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിറഞ്ഞ സ്‌നേഹത്തോടെ ഞങ്ങളെ ചേർത്തുപിടിക്കുന്നതിന് നന്ദി. എന്നും നിങ്ങൾ ഞങ്ങളുടെ ഭാഗമാണ്. നിറഞ്ഞ സ്‌നേഹം…’ -ഇതാണ് രശ്മികയും വിജയ് ദേവരകൊണ്ടയും പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.

 

ഇരുവരും തമ്മിലുള്ള വിവാഹം ഫെബ്രുവരി 26-ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വിവാഹ തിയ്യതി രശ്മികയോ വിജയ്‌യോ തുറന്നുപറഞ്ഞിട്ടില്ല. എന്തായാലും ഇത്രയുംകാലം ഗോസിപ്പുകളിൽ മാത്രം നിറഞ്ഞുനിന്ന പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതിന്റെ ആഹ്‌ളാദത്തിലാണ് രണ്ട് താരങ്ങളുടേയും ആരാധകർ.

 

2018-ൽ ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. പിന്നീട് 2019-ൽ പുറത്തിറങ്ങിയ ഡിയർ കൊമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. പിന്നീട് വർഷങ്ങൾ കടന്നുപോകവെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിക്കുന്നത്.

  • Related Posts

    20 കൊല്ലം മുമ്പ് ലോണെടുത്ത് മീന പണിത വീട്; 100 കോടിയ്ക്ക് വാങ്ങി വിദേശ ദമ്പതികള്‍

    Spread the love

    Spread the loveതെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന അതിവേഗം തെന്നിന്ത്യയിലെ സൂപ്പര്‍ താര നായികയായി വളരുകയായിരുന്നു. തെന്നിന്ത്യന്‍ സിനമയിലെ എല്ലാ ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ മീന അഭിനയിച്ചിട്ടുണ്ട്. തനിക്കൊപ്പം നായികയായി കരിയര്‍ ആരംഭിച്ച പലരും…

    അതിഭയങ്കര യുദ്ധം; കൂട്ടുകാരെ കൊന്നൊടുക്കി ചിമ്പാൻസികൾ

    Spread the love

    Spread the loveദീർഘകാലം ഒറ്റക്കൂട്ടമായി ജീവിച്ചിരുന്ന ചിമ്പാൻസി സമൂഹം രണ്ടായിത്തിരിഞ്ഞു പോരടിച്ചു. ആഭ്യന്തരയുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത് 28 പേർക്ക്. യുഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിന്റെ യുദ്ധംകണ്ട് ഞെട്ടിയതു ഗവേഷകർ.   1995 മുതൽ ഗവേഷകർ നിരീക്ഷിച്ചുവന്ന ലോകത്തിലെ ഏറ്റവും…

    Leave a Reply

    Your email address will not be published. Required fields are marked *