ഷവർമ കഴിച്ചതിനു പിന്നാലെ അസ്വസ്ഥതയും ഛർ‌ദിയും; പതിനഞ്ചോളം വിദ്യാർഥികൾ ആശുപത്രിയിൽ

Spread the love

കാഞ്ഞങ്ങാട് ഷവർമ കഴിച്ചതിനു പിന്നാലെ ഛർദിയുണ്ടായതിനെത്തുടർന്ന് പതിനഞ്ചോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷ‌ം കാണാനെത്തിയ കുട്ടികൾ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ട് അസ്വസ്ഥത തോന്നിയതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സാക്കിയ (13), നഫീസ മെഹ്സ (13), നഫീസത്ത് സുൽഫ (13) എന്നിവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മറ്റു കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി ഇന്നലെ രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. ഇവർ നിരീക്ഷണത്തിലാണ്. ഷവർമക്ക് ദിവസങ്ങളുടെ പഴക്കമുള്ളതായി പരാതി ഉയർന്നു.

 

 

 

 

  • Related Posts

    നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

    Spread the love

    Spread the loveതിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനാണ് നിര്‍ദേശം നല്‍കിയത്.…

    വിഷു ദിനത്തിൽ സ്വർണത്തിന് കുതിപ്പ്! ഒറ്റയടിക്ക് കൂടിയത് 1,040 രൂപ

    Spread the love

    Spread the loveവിഷു ആഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 130 രൂപ വർധിച്ച് 14,240 രൂപയിലെത്തി. പവൻ വില 1,040 രൂപ വർധിച്ച് 1,13,920 രൂപയുമായി. യുഎസ് ഇറാൻ സമാധാന ചർച്ചകൾ ഉടൻ നടക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *