വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; 35 ഗ്രാം എം.ഡി.എം.എയുമായി കൊല്ലം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

Spread the love

 

 

മുത്തങ്ങ: വയനാട് മുത്തങ്ങയിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ 35 ഗ്രാം എം.ഡി.എം.എയുമായി ബസ് യാത്രക്കാരനായ കൊല്ലം സ്വദേശിയെ ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു.

 

കൊല്ലം നല്ലിളം അഞ്ജനം വീട്ടിൽ അനു മാമച്ചൻ (29) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലെ പ്രത്യേക അറയിൽ പ്ലാസ്റ്റിക് ട്രാൻസ്പരന്റ് സിപ് ലോക്ക് കവറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത എം.ഡി.എം.എ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുന്നതിനായി എത്തിച്ചതാണെന്ന് പോലീസ് അറിയിച്ചു.

  • Related Posts

    സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു

    Spread the love

    Spread the love  തിരുവനന്തപുരം: സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ടി. മുരുകനാണ് മരിച്ചത്. ക്ലിഫിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടസമയം മുരുകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്.

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *