റാപ്പറും ഗാനരചയിതാവുമായ വേടന്റെ വിവാഹം ഇന്ന്

Spread the love

തൃശ്ശൂർ: റാപ്പറും ഗാനരചയിതാവുമായ വേടന്റെ (ഹിരൺദാസ് മുരളി) വിവാഹം ചൊവ്വാഴ്ച. തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ വിവാഹത്തിന് മുന്നോടിയായി നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.

 

എഴുത്തുകാരിയും മലപ്പുറം സ്വദേശിയുമായ നവമിലതയുമായുള്ള വിവാഹവാർത്ത കണ്ണൂരിലെ ചടങ്ങിൽ കഴിഞ്ഞദിവസം അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിലാണ് വിവാഹം രജിസ്റ്റർ ചെയ്യുകയെന്ന് വേടൻ അറിയിച്ചിരുന്നു. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ വിവാഹസമയം പുറത്തുവിട്ടിട്ടില്ല.

 

രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹം രജിസ്റ്റർ ചെയ്യാനും സാധ്യതയുണ്ട്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. നവമിലത മലപ്പുറം മഞ്ചേരി സ്വദേശിയാണ്.

  • Related Posts

    സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു

    Spread the love

    Spread the love  തിരുവനന്തപുരം: സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ടി. മുരുകനാണ് മരിച്ചത്. ക്ലിഫിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടസമയം മുരുകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്.

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *