കടുവയും പുലിയും ഏറ്റുമുട്ട‌ി; പുലിക്ക് സാരമായ പരുക്ക്, കടുവയുടെ പല്ലും നഖവും നിലത്ത്, സംഭവം വയനാട്ടിൽ

Spread the love

കൽപറ്റ ∙ വയനാട് പെരുന്തട്ടയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയും പുലിയും ഏറ്റുമുട്ടി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു സംഭവം. അപൂർവമായാണ് കടുവയും പുലിയും ഏറ്റുമുട്ടുന്നതെന്നു നാട്ടുകാർ പറഞ്ഞു. തോട്ടം മേഖലയോടു ചേർന്നുള്ള റോഡിന്റെ വശത്താണ് വന്യമൃഗങ്ങൾ ഏറ്റുമുട്ടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

 

പുലിക്ക് സാരമായ പരുക്കേറ്റെന്നാണ് സൂചന. കടുവയ്ക്കും പരുക്കുണ്ടെന്നു വനപാലകർ സ്ഥിരീകരിച്ചു. കടുവയുടെ നഖവും പല്ലും വനപാലകർക്ക് മേഖലയിൽനിന്നു ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. ആറു മാസം മുൻപും ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രദേശത്തെ വീടുകളിലെ പശുക്കളെ കടുവ പിടികൂടിയതോടെ നാട്ടുകാർ പരിസരത്തെ റോഡ് ഉപരോധിച്ച് പ്രതിഷേധസമരം നടത്തിയിരുന്നു. കടുവയും പുലിയും ഒരുമിച്ചെത്തിയ സാഹചര്യത്തിൽ നാട്ടുകാർ ഭീതിയിലാണ്.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *