ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

Spread the love

 

 

സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം

വീട്ടില്‍ താമസം പുനരാരംഭിച്ചത്.

2018ലാണ് ജയന്‍ അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങുന്നതിന് സാലറി സര്‍ട്ടിഫിക്കറ്റ് ഈട് നല്‍കി യൂണിയന്‍ ബാങ്കിന്റെ ബത്തേരി ശാഖയില്‍നിന്ന് 18,30,000 രൂപ വായ്പയെടുത്തത്. ഇതില്‍ 1,65,846 രൂപ ഗഡുക്കളായി തിരിച്ചടച്ചു. അമ്മയും ഭാര്യയും രോഗികളായതോടെ തിരിച്ചടവ് മുടങ്ങി. ബാങ്ക് 2024 ഡിസംബര്‍ 12നാണ് വീടും സ്ഥലവും കരസ്ഥപ്പെടുത്തിയത്. പിന്നീട് കുടുംബം മൂലങ്കാവില്‍ വാടകയ്ക്കാണ് താമസിച്ചത്. ജയന്‍ ജോലിയില്‍നിന്നു വിരമിച്ചതോടെ പെന്‍ഷന്‍മാത്രമായി കുടുംബത്തിന്റെ വരുമാനം. ഇതില്‍ വാടക നല്‍കിക്കഴിഞ്ഞുള്ള തുക കുടുംബത്തിന്റെ ദൈനംദിന ചെലവിനും ചികിത്സയ്ക്കും പര്യാപ്തമാകുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ ത്തുടര്‍ന്നായിരുന്നു സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ഇടപെടല്‍. വീട് ഒഴിയില്ലെന്ന നിലപാടിലാണ് ജയനും കുടുംബവും. ജയന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഇറക്കിവിടുന്നതിന് നീക്കമുണ്ടായാല്‍ ശക്തമായി ചെറുക്കുമെന്നും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജില്ലാ കണ്‍വീനര്‍ സി.കെ. ഗോപാലന്‍ പറഞ്ഞു.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *