വയനാട് എന്‍ജിനീയറിങ് കോളെജ് ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും

Spread the love

 

മാനന്തവാടി: വയനാട് എന്‍ജിനീയറിങ് കോളേജ് ക്യാമ്പസില്‍ വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെയും സെന്റര്‍ ഫോര്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ഡവലപ്മെന്റ് ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു 26 നു രാവിലെ 11.30 ന് നിര്‍വഹിക്കും. തലപ്പുഴ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ഒ. ആര്‍ കേളു അധ്യക്ഷനാകും. പ്രിയങ്ക ഗാന്ധി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പൽ വി. പ്രദീപ്, വയനാട് ഡെവലപ്പ്‌മെന്റ് പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ വിന്‍സര്‍ രാജ്, പ്രൊഫ. സി. പവന്‍ കുമാര്‍, സ്റ്റാഫ് പ്രതിനിധി സി. എ രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി ജോസ്, ഷഹിറ ഹുസൈന്‍, പി.ടി.എ പ്രസിഡന്റ് വി.ആര്‍ വിനോദ്, കോളേജ് ചെയര്‍മാന്‍ യു. അഭിനന്ദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

  • Related Posts

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം

    Spread the love

    Spread the loveപത്തനംതിട്ട ∙ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്ത് ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായൊരു ‘ആകാശവിഷുക്കണി’ കാണാം. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹസംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കുമെന്ന് അമച്വർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ…

    Leave a Reply

    Your email address will not be published. Required fields are marked *