അമ്മൂമ്മയോടു പിണങ്ങി ഓടിപ്പോയ 10 വയസ്സുകാരനെ കോഴിക്കോട് നിന്നു കണ്ടെത്തി

Spread the love

കൊച്ചി ∙ കാണാതായ 10 വയസ്സുകാരനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി സെൻട്രൽ പൊലീസ്. 17ന് രാത്രി എട്ട് മണിയോടെ മറൈൻഡ്രൈവിൽ നിന്ന് അമ്മൂമ്മയോടു പിണങ്ങി ഓടിപ്പോയ ബാലനെയാണു കോഴിക്കോട് നിന്നു കണ്ടെത്തിയത്. പള്ളുരുത്തി സ്വദേശികളുടെ മകനാണ്.

 

സെൻട്രൽ എസിപി രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ നടത്തിയ ഊർജിതാന്വേഷണമാണു ഫലം കണ്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ ടീമുകളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ കുട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തു വന്നതായും ട്രെയിനിൽ കയറിയതായും കണ്ടെത്തി. ഇതോടെ റെയിൽവേ പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയായിരുന്നു.

 

കോഴിക്കോട് എത്തിയ കുട്ടിയെ പൊലീസ് തടഞ്ഞു വച്ചശേഷം സെൻട്രൽ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയെ കൂട്ടിക്കൊണ്ടു വന്നു സിഡബ്ലുസിയിൽ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *