കരാറിന് 5 ലക്ഷം കൈക്കൂലി; ബിജെപി എംഎൽഎ അറസ്റ്റിൽ

Spread the love

ബെംഗളൂരു ∙ 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഷിരഹട്ടിയിലെ ബിജെപി എംഎൽഎ ചന്ദ്രു ലമാനിയെയും രണ്ടു സഹായികളെയും ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ഗദഗിലെ കരാറുകാരന്റെ പരാതിയിലാണ് നടപടി. ചെറുകിട ജലസേചന വകുപ്പിന്റെ പദ്ധതിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എംഎൽഎ 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനു പിന്നാലെ കരാറുകാരൻ ലോകായുക്തയ്ക്ക് പരാതി നൽകി. തുടർന്ന് ഇന്നലെ 5 ലക്ഷം രൂപ കൈമാറുമ്പോൾ എംഎൽഎയെയും സഹായികളെയും ലോകായുക്ത പൊലീസ് പിടികൂടുകയായിരുന്നു.

 

താലൂക്ക് ഹെൽത്ത് ഓഫിസറായിരുന്ന ലമാനി 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോലി രാജിവയ്ക്കുകയായിരുന്നു. എസ്പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. എംഎൽഎയുടെ പിഎ മഞ്ജുനാഥ്, ഗാരു ലുമാനി എന്നിവരും അറസ്റ്റിലായി. തെളിവു നശിപ്പിക്കാനായി ഒരു ലക്ഷംരൂപ അടുത്തുള്ള സ്കൂൾ വളപ്പിലേക്ക് ഇവർ എറിഞ്ഞതായി പൊലീസ് പറ‍ഞ്ഞു.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *