സംസാരിക്കാൻ വിസമ്മതിച്ചതിന് യുവതിയെ തീ കൊളുത്തി; കത്തുന്ന വസ്ത്രവുമായി സ്കൂട്ടർ ഓടിച്ച് ആശുപത്രിയിലേക്ക്, ദാരുണാന്ത്യം

Spread the love

ലക്നൗ∙ സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവും സുഹൃത്തുക്കളും യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. നിഷ സിങ് (33) ആണ് മരിച്ചത്. ലക്നൗവിൽനിന്ന് 190 കിലോമീറ്റർ അകലെയുള്ള ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ദീപക്കാണ് നിഷയെ കൊലപ്പെടുത്തിയത്. വിവാഹിതയായ നിഷയെ ദീപക് നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

 

പിതാവിനെ കാണാനായി പോകുമ്പോഴാണ് നിഷയ്ക്കു നേരെ ആക്രമണം ഉണ്ടായത്. ദീപക്കും സുഹൃത്തുക്കളും നിഷയെ തടഞ്ഞുനിർത്തി സംസാരിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ തീ കൊളുത്തുകയായിരുന്നു. തീപിടിച്ച വസ്ത്രവുമായി യുവതി ആശുപത്രിയിലേക്ക് സ്കൂട്ടറിൽപോയി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പ്രതികളെ കണ്ടെത്താനായി നാലു സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.

  • Related Posts

    ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും…

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *