പിടിവിടാതെ പൊന്ന്..! സ്വർണത്തിന് വൻ വില വർധന; ഈ മാസത്തെ ഉയർന്ന നിരക്കിൽ

Spread the love

 

കേരളത്തിൽ സ്വർണത്തിന് വൻ വില വർധന. ഈ മാസത്തെ ഉയർന്നനിരക്കിലേക്ക് സ്വർണവില എത്തി. ഗ്രാമിന് 190 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 14,790 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് വർധിച്ചത്. പവൻ വില 1520 രൂപ വർധിച്ച് 1,18,320 രൂപയായി. ആഗോള വിപണിയിലും സ്വർണവില വർധിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയർന്നത്.

 

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ 1.2 ശതമാനം വർധനയുണ്ടായി. ഔൺസിന് 5,163.60 ഡോളറായാണ് വില ഉയർന്നത്. മൂന്ന് ആഴ്‌ചക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം അന്താരാഷ്ട്ര വിപണിയിൽ പുരോഗമിക്കുന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് രണ്ട് ശതമാനം ഉയർന്ന് 5,184.90 ഡോളറായി ഉയർന്നു.

 

യു.എസ് ഡോളറിനുണ്ടായ തകർച്ചയും ട്രംപിന്റെ താരിഫിനെതിരായ സുപ്രീംകോടതി വിധിയുമാണ് സ്വർണവില വർധനവിനുള്ള പ്രധാന കാരണങ്ങൾ. ഇതിനൊപ്പം മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യവും സ്വർണവില ഉയർത്തുന്നതിനുള്ള പ്രധാനകാരണം. വരും ദിവസങ്ങളിലും കേരളം ഉൾപ്പടെയുള്ള വിപണികളിൽ സ്വർണവില ഉയരാൻ തന്നെയാണ് സാധ്യത.

  • Related Posts

    സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു

    Spread the love

    Spread the love  തിരുവനന്തപുരം: സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ടി. മുരുകനാണ് മരിച്ചത്. ക്ലിഫിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടസമയം മുരുകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്.

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *