സ്വര്‍ണത്തിന് വീണ്ടും വില കൂടി, രണ്ടു ദിവസം കൊണ്ട് പവന് 1,200 രൂപയുടെ മാറ്റം, ഇന്നത്തെ വിപണി വില അറിയാം

Spread the love

 

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 14,840 രൂപയും പവന് 80 രൂപ വര്‍ധിച്ച്‌ 1,18,720 രൂപയുമായി.

 

ഇന്നലെ പവന് 1,120 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ 1,200 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് വില തുടരുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5 രൂപ വര്‍ധിച്ച്‌ 12,190 രൂപയിലും 14 കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 9,495 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 5 രൂപ വർധിച്ച്‌ 6,120 രൂപയായി. വെളളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

അന്താരാഷ്ട്ര വിപണിയിലും സ്വർണവില വർധന രേഖപ്പെടുത്തി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 5,180 ഡോളർ എന്ന നിരക്കിലേക്ക് ഉയർന്നു. അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ആഗോള കേന്ദ്രബാങ്കുകള്‍ വൻതോതില്‍ സ്വർണം ശേഖരിക്കുന്നതും വിലക്കയറ്റത്തിന് പ്രധാന കാരണമായി.

 

ആഭരണം വാങ്ങാൻ

 

വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിയിന്മേലും ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേല്‍ ഈടാക്കുന്ന 18 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 1,34,800 രൂപയെങ്കിലും ചെലവാക്കിയാലാണ് ജുവല്‍റിയില്‍ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കഴിയുക. ആഭരണത്തിന്റെ ഡിസൈനിലെ മാറ്റമനുസരിച്ച്‌ പണിക്കൂലിയില്‍ മാറ്റമുണ്ടാകും.

  • Related Posts

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം

    Spread the love

    Spread the loveപത്തനംതിട്ട ∙ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്ത് ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായൊരു ‘ആകാശവിഷുക്കണി’ കാണാം. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹസംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കുമെന്ന് അമച്വർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ…

    Leave a Reply

    Your email address will not be published. Required fields are marked *