കൃഷിയുടെ മറവിൽ കഞ്ചാവും കറുപ്പ് ചെടികളും; സഹോദരന്മാർ അറസ്റ്റിൽ

Spread the love

ഭാവ്‌നഗർ ∙ കൃഷിയുടെ മറവിൽ കഞ്ചാവും കറുപ്പ് ചെടികളും (ഓപ്പിയം) വളർത്തിയ സംഘത്തെ പിടികൂടി പൊലീസ്. ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലാണ് സംഭവം. 10.92 കോടി രൂപ വിലമതിക്കുന്ന 1100 കിലോഗ്രാം കഞ്ചാവും കറുപ്പുമാണ് പൊലീസ് കണ്ടെത്തിയത്.

 

സഖവാദർ ഗ്രാമ അതിർത്തിയിലെ കാരക്കോലിയ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന “മാർബി ധോരാവലി” എന്നറിയപ്പെടുന്ന കൃഷിയിടത്തിൽ രാത്രിയാണ് പൊലീസ് റെയ്ഡ് നടത്തിയത്. കൃഷിയുടെ മറവിൽ കഞ്ചാവും കറുപ്പ് ചെടികളും തഴച്ചുവളരുന്ന വിദൂരമായ പാടം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. തോട്ടത്തിന്റെ ഉടമകളായ ബോഗ ചൗഹാൻ, സഞ്ജയ് ചൗഹാൻ എന്നിവരെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. സഹോദരന്മാരയ ഇവരുടെ ലഹരി വില്പനയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.

 

സിഹോർ പോലീസ് സ്റ്റേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡാണിത്. പൊലീസ് ഇൻസ്‌പെക്ടർ ബി. ഡി ജഡേജയുടെ തന്ത്രപരമായ ആസൂത്രണത്തിനു കീഴിലാണ് ഈ ഓപ്പറേഷൻ നടത്തിയത്.

  • Related Posts

    സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പുപയോഗിച്ച് വിളിച്ചുവരുത്തും, പണവും സ്വർണവും തട്ടും; ആറംഗസംഘം പിടിയിൽ

    Spread the love

    Spread the loveഹൈദരാബാദ്: സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട്, വിളിച്ചുവരുത്തി പണവും സ്വർണവും തട്ടുന്ന ആറംഗസംഘം പിടിയിൽ. ഹൈദരാബാദിലാണ് സംഭവം. കുസുമ കാർത്തിക്, രാം രാജ, ബാബ്ലു സിങ്, കണ്ഡുല സായ് തേജ, ഗണ്ഡ്ല ശ്രാവൺ, മക്കർല പവൻ കല്യാൺ എന്നിവരാണ്…

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *