വിനോദസഞ്ചാരിയെ ക്രൂരമായി മർദിച്ച് വാട്ടർ സ്പോർട്സ് ജീവനക്കാർ

ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ വാട്ടർ സ്പോർട്സ് ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരുക്കേറ്റത്. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം വിദേശിയുടെ മൊബൈൽ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വിദേശി ബീച്ചിൽ എത്തുകയും…

മറ്റ് സ്ത്രീകളുമായി ബന്ധം; ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന് കൊക്കയിൽ തള്ളി, ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളി, ഭർത്താവ് അറസ്റ്റിൽ. കാണക്കാരി രത്നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം (49) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സാം കെ.ജോർജ് (59) മൈസൂരുവിൽ അറസ്റ്റിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഇറാൻ സ്വദേശിനിയായ യുവതി പൊലീസിന്റെ കസ്റ്റഡിയിലാണ്.…

‘കൈ കാണാനില്ലമ്മേ… മുറിച്ചു കളഞ്ഞോ’; നാലാം ക്ലാസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റി, ചികിത്സപ്പിഴവ്?

‘എന്റെ കൈ കാണാനില്ലമ്മേ, മുറിച്ചു കളഞ്ഞോ…’ ഡോക്ടർമാരുടെ പിഴവിൽ കൈ നഷ്ടപ്പെട്ട 9 വയസ്സുകാരി വിനോദിനിയുടെ ചോദ്യത്തിന് മറുപടി പറയാനില്ലാതെ നിൽക്കുകയാണ് അമ്മ പ്രസീത. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവിനെ തുടർന്നു വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയുടെ ചോദ്യത്തിന്…

25 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

25 കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ഈ വർഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യവാനെ ഇന്നറിയാം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ തിരുവോണം ബമ്പർ നറുക്കെടുക്കും. 1 കോടി രൂപ വീതം…

രജിസ്‌ട്രേഷനും പെർമിറ്റുമില്ല, നികുതിയടച്ചിട്ടില്ല; ബസുകളുടെ സർവീസ് ചട്ടം ലംഘിച്ച്

നമ്പർപ്ലേറ്റില്ലാതെ സർവീസ് നടത്തിയ കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് രജിസ്‌ട്രേഷനും പെർമിറ്റും ഇല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ കണ്ടെത്തി.   ചട്ടം ലംഘിച്ച് സർവീസ് നടത്തിയതിനെ തുടർന്ന് കൊച്ചിയിൽ ഏഴ് കോൺട്രാക്ട്‌ കാര്യേജ് ബസുകളുടെ സർവീസ് മോട്ടോർ…

ബസ് സ്കൂട്ടറിൽ ഇടിച്ച് വയനാട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കുറ്റിക്കാട്ടൂർ:കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപം ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.വൈത്തിരി പൊഴുതന ആറാം മൈലിൽ സ്വദേശി നന്തി ദാറുസ്സലാം വിദ്യാർഥിയായ ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.     പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്നാൽ…

വീട് കുത്തിത്തുറന്ന് മോഷണം,5 പവൻ സ്വർണ്ണം കവർന്നു

വീട് കുത്തിത്തുറന്ന് മോഷണം.കമ്മന കളരിയിൽ ചന്ദ്രൻ്റെ വീട്ടിലാണ് സംഭവം. 5 പവൻ സ്വർണ്ണം മോഷ്ടാവ് കവർന്നു.ഇന്ന്  പകൽലാണ് സംഭവം. മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അജ്ഞാത വാഹനം ഇടിച്ച് ബസ് കാത്തിരിപ്പ്കേന്ദ്രം തകർന്നു

കണിയാമ്പറ്റ : അജ്ഞാത വാഹനം ഇടിച്ച് ബസ് കാത്തിരിപ്പ്കേന്ദ്രം തകർന്നു. കണിയാമ്പറ്റ ടൗണിലെ പഞ്ചായത്ത് കാത്തിരിപ്പ്കേന്ദ്രമാണ് വാഹനമിടിച്ച് തകർന്നത്. ബസ് കാത്തിരിപ്പ്കേന്ദ്രം ഒരു ഭാഗത്തേക്ക് ചരിഞ്ഞ് ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. മേൽക്കൂരയും ഭിത്തികളും തകർന്ന നിലയിലാണ്. വൈദ്യുത ലൈൻ ബസ്…

പലിശ മാത്രമടച്ച് ഇനി പുതുക്കാനാവില്ല; സ്വർണപ്പണയത്തിൽ നിലപാട് വീണ്ടും കടുപ്പിച്ച് റിസർവ് ബാങ്ക്

സ്വർ‌ണപ്പണയ വായ്പയിൽ വീണ്ടും നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്. പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഇനി അനുവദിക്കില്ല. ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് റിസർവ് ബാങ്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂണിൽ ആർബിഐ അവതരിപ്പിച്ച കരട് നിർദേശത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാണ്…

എത്തിച്ചത് ചെമ്പുപാളി മാത്രം, സ്വർണമുണ്ടായിരുന്നില്ല; ഭാരം കുറഞ്ഞത് കഴുകിയപ്പോഴാകാം: വ്യക്തമാക്കി കമ്പനി

കൊച്ചി ∙ ശബരിമലയിൽനിന്നു സ്വർണം പൂശാനെത്തിച്ചത് ചെമ്പുപാളികളായിരുന്നെന്നും അവയിൽ സ്വർണമില്ലായിരുന്നെന്നും അറ്റകുറ്റപ്പണികൾ നടത്തിയ ചെന്നൈ കമ്പനി സ്മാർട് ക്രിയേഷൻസ്. 2019 ൽ അറ്റകുറ്റപ്പണിക്കായി ചെമ്പുപാളികൾ കമ്പനിയിലെത്തിച്ചത് സ്പോൺസർ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആളുകളായിരുന്നുവെന്നും സ്ഥാപനത്തിന്റെ അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപ് മാധ്യമങ്ങളോടു പറഞ്ഞു.  …