അജ്ഞാത വാഹനം ഇടിച്ച് ബസ് കാത്തിരിപ്പ്കേന്ദ്രം തകർന്നു

Spread the love

കണിയാമ്പറ്റ : അജ്ഞാത വാഹനം ഇടിച്ച് ബസ് കാത്തിരിപ്പ്കേന്ദ്രം തകർന്നു. കണിയാമ്പറ്റ ടൗണിലെ പഞ്ചായത്ത് കാത്തിരിപ്പ്കേന്ദ്രമാണ് വാഹനമിടിച്ച് തകർന്നത്. ബസ് കാത്തിരിപ്പ്കേന്ദ്രം ഒരു ഭാഗത്തേക്ക് ചരിഞ്ഞ് ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. മേൽക്കൂരയും ഭിത്തികളും തകർന്ന നിലയിലാണ്. വൈദ്യുത ലൈൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് തട്ടിനിൽക്കുകയായിരുന്നു. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി ലൈന് മാറ്റിയാണ് അപകടാവസ്ഥയ്ക്ക് പരിഹാരം കണ്ടത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം.

 

മാനന്തവാടി ഭാഗത്തേക്ക് പോയ വാഹനമാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചത്. തുടർന്ന് വാഹനം നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു. ഒട്ടേറെ യാത്രക്കാർക്ക് ഏക ആശ്രയമായ കാത്തിരിപ്പുകേന്ദ്രമാണിത്. വാഹനം ഇടിച്ചതോടെ ഇതിനകത്ത് ബസ് കാത്തിരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *