പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ
തിരുനെല്ലി: പോലീസിനെയും എക്‌സൈസിനെയും പല തവണകളായി വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ. പള്ളിക്കുന്ന്, കുരിശിങ്ങൽ വീട്ടിൽ യദു സൈമൺ(27) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. 04.10.2025 തീയതി ബാവലിയിൽ വെച്ചാണ് സംഭവം. അമിത വേഗത്തിലെത്തിയ ബൈക്ക്…
മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയിൽ
ഇരുളം: സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ, കുഴുപ്പിൽ വീട്ടിൽ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. ഇരുളം ഫോറസ്റ്റ് സെക്ഷന്റെ പരിധിയിലുള്ള അമരക്കുനിയിലെ ഒരു…
കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ
പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ് മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. 05.10.2025 വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവ് ഭാഗത്തു…
ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്; നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കുട്ടികളിലെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കാന്‍ കേരളം. സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍, ചൈല്‍ഡ്…
പാസ്പോർട്ട് പുതുക്കാൻ വൈകി; മകനെ അവസാനമായി ഒന്നു കാണാൻ സാധിക്കാതെ പ്രവാസി മലയാളി, കണ്ണീർ മേലാപ്പണിഞ്ഞ് പ്രവാസ ലോകം
റിയാദ് ∙ പുന്നപ്രയിൽ വാഹനാപകടത്തിൽ മുഹമ്മദ് സഹിൽ (8) വിടവാങ്ങിയതിന്റെ ആഘാതത്തിലാണ് സൗദിയിലെ പ്രവാസലോകവും. റിയാദിൽ ജോലി ചെയ്യുന്ന നീർക്കുന്നം സ്വദേശി അബ്ദുൽ സലാമിന്റെ മകനാണ് മുഹമ്മദ് സഹിൽ. മകനെ അവസാനമായി ഒന്നു കാണാൻ ആഗ്രഹിച്ച അബ്ദുൽ സലാമിന് പാസ്പോർട്ടിന്റെ കാലാവധി…
എംബിബിഎസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണി
ന്യൂഡൽഹി∙ ഡൽഹിയിലെ ആദർശ് നഗറിൽ പതിനെട്ടുകാരിയായ എംബിബിഎസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി. പാർട്ടിയുടെ പേരിൽ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയാണ് 20കാരനും 2 സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. സെപ്റ്റംബർ 9നായിരുന്നു സംഭവം. …
കുട്ടിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റി, ഡോക്ടർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം∙ പാലക്കാട് പല്ലശന സ്വദേശി ഒന്‍പതു വയസുകാരിയായ വിനോദിനിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോ. മുസ്തഫ, ഡോ. സര്‍ഫറാസ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു…
ഫോണിൽ ടിക്കറ്റ് നോക്കി ശരത് ഞെട്ടി; ഭാര്യയെ വിളിച്ച് ‘ഭാഗ്യനമ്പർ’ ഉറപ്പിച്ചു: ‘ആരോടും മിണ്ടാതെ വീട്ടിൽ പോയി രണ്ടും മൂന്നും തവണ നോക്കി’
കൊച്ചി ∙ ഓണം ബംപർ നറുക്കെടുത്ത ദിവസവും ശരത് എസ്.നായർ പതിവു പോലെ നെട്ടൂരിലുള്ള പെയിന്റ് സ്ഥാപനത്തിൽ ജോലിക്കു പോയിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞയുടൻ ഫോണിലുണ്ടായിരുന്ന ടിക്കറ്റിന്റെ ഫോട്ടോയിൽ നോക്കിയ ശരത് ഞെട്ടി. പക്ഷേ ഒന്നും പുറത്തുകാണിച്ചില്ല. ഒന്നാം സമ്മാനം കിട്ടിയ ടിക്കറ്റ്…
മൺസൂൺ കനിഞ്ഞു, മത്തി കൂടി; ഭക്ഷണം കിട്ടാതെ കുഞ്ഞനായി
കണ്ണൂർ: കടലിലെ അനുകൂല കാലാവസ്ഥയിൽ മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം കൂടിയെന്നും എന്നാൽ, തുടർ ഭക്ഷ്യലഭ്യതയിലെ കുറവ് അവയുടെ വളർച്ച മുരടിപ്പിച്ചെന്നും പഠനം. മൺസൂണിൽ കടലിന്റെ അടിത്തട്ടിലെ പോഷകസമൃദ്ധമായ ജലം മുകളിലേക്കുവന്നു (അപ് വെല്ലിങ്). അത് മത്തിക്കുഞ്ഞുങ്ങളുടെ (ലാർവ) പ്രധാന ഭക്ഷണമായ സുക്ഷ്മപ്ലവകങ്ങൾ പെരുകാനിടയാക്കി.…
പ്രണയം നടിച്ച് തട്ടിപ്പ്; 10 പവൻ കെെക്കലാക്കി, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
നീലേശ്വരം: പ്രണയം നടിച്ച് സ്ത്രീയിൽനിന്ന് 10 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ നീലേശ്വരം മാർക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്‌ടർ കെ.…
















