പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ

Spread the love

 

തിരുനെല്ലി: പോലീസിനെയും എക്‌സൈസിനെയും പല തവണകളായി വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ. പള്ളിക്കുന്ന്, കുരിശിങ്ങൽ വീട്ടിൽ യദു സൈമൺ(27) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. 04.10.2025 തീയതി ബാവലിയിൽ വെച്ചാണ് സംഭവം. അമിത വേഗത്തിലെത്തിയ ബൈക്ക് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ വേഗത കൂട്ടി കടന്നുകളയുകയായിരുന്നു. പിറകിലെ യാത്രക്കാരൻ നമ്പർപ്ലേറ്റ് മറച്ചു പിടിക്കുകയും ശേഷം നമ്പർപ്ലേറ്റ് ഊരി മാറ്റുകയുമായിരുന്നു. സംഭവത്തിൽ തിരുനെല്ലി പോലീസ് എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തു. കെ.എൽ 72 എഫ് 0093 നമ്പർ വാഹനവും കസ്റ്റഡിയിലെടുത്തു.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *