‘ ഇളങ്കോ നഗര്‍ നെല്ലങ്കര’; ഗുണ്ടകളെ ഒതുക്കിയ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്; നീക്കം ചെയ്ത് പൊലീസ്
തൃശൂരില്‍ ഗുണ്ടാ സംഘത്തിനെതിരായ പൊലീസ് നടപടിയില്‍ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ് വച്ചു. ‘ ഇളങ്കോ നഗര്‍ നെല്ലങ്കര’ എന്ന പേരിലായിരുന്നു ബോര്‍ഡ്. ദിവസങ്ങള്‍ക്കു മുന്‍പാണ് തൃശൂര്‍ നെല്ലങ്കരയില്‍ പൊലീസ് ജീപ്പ് തകര്‍ക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടാ സംഘത്തെ…
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ കുട്ടിയാണ് ചികിത്സ തേടിയത്. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശികളായ സുന്ദരൻ-റീന ദമ്പതികളുടെ മകനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഷക്കായ കഴിച്ചതിനെ…
റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ്, ഇല്ലെന്ന് വിസി
തിരുവനന്തപുരം∙ കേരള സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കറ്റ് യോഗം റദ്ദാക്കി. താൽക്കാലിക വിസി ഡോ.സിസ തോമസിന്റെ എതിർപ്പ് അവഗണിച്ചാണ് സസ്പെൻഷൻ റദ്ദാക്കിയത്. വിസി വിയോജനക്കുറിപ്പ് നൽകി. തീരുമാനത്തോട് ബിജെപി അംഗങ്ങളും വിയോജിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയെ യോഗം നിയോഗിച്ചു.…
ഹാരിസ് ഖുതുബിക്ക് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം
തിരുവനന്തപുരം: ദേശീയ വികസന ഏജന്‍സിയായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിന് പനമരം സിയാസ് അക്കാദമി പ്രിൻസിപ്പാൾ ഹാരിസ് ഖുതുബി അര്‍ഹനായി. വിദ്യാഭ്യാസ-ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് പുരസ്‌കാരം. വയനാട് മാനന്തവാടി താലൂക്കിലെ തോൽപ്പെട്ടി…
2018 ൽ മകനെ വെടിവച്ചു കൊന്നു; 7 വർഷത്തിനുശേഷം അച്ഛനെയും
മകൻ കൊല്ലപ്പെട്ട് 7 വർഷത്തിനുശേഷം അച്ഛനെയും അജ്ഞാതർ വെടിവച്ചുകൊന്നു. ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി മുൻ നേതാവുമായ ഡോ. ഗോപാൽ ഖേംകയെയാണ് (65) വെള്ളിയാഴ്ച രാത്രി 11. 40ന് വീട്ടുപടിക്കൽ കാറിൽ നിന്നിറങ്ങുമ്പോൾ ബൈക്കിലെത്തിയ അജ്ഞാതൻ വെടിവച്ചത്. ഇദ്ദേഹത്തിന്റെ മകൻ ഗുഞ്ജൻ…
നരഭോജിക്കടുവ ‘ട്രാപ്ഡ്’
ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവ വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. സുൽത്താന എസ്റ്റേറ്റിൽ 3 ആഴ്ച മുൻപ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രാവിലെ അതിഥിത്തൊഴിലാളികളാണ് കടുവയെ കണ്ടത്. കൂട്ടിൽ അക്രമം നടത്തിയതിനാൽ കടുവയുടെ മുഖത്ത് മുറിവുണ്ട്. ഏകദേശം 10 വയസ്സുള്ള…
ജനസംഖ്യ കുറഞ്ഞു; ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ: വിചിത്ര പ്രഖ്യാപനം
ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്കു പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലമെന്ന വിചിത്ര പ്രഖ്യാപനവുമായി റഷ്യ. റഷ്യയിലെ 10 പ്രവിശ്യകളിൽ നയം നടപ്പിൽ വന്നു. ജനസംഖ്യാവർധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാർച്ചിൽ പ്രസിഡന്റ് പുട്ടിൻ വ്യക്തമാക്കിയതാണ്. പക്ഷേ, അന്ന്…
‘സർക്കാർ ഒപ്പം; മകന് ജോലി നൽകുന്നത് പരിഗണിക്കും’: ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി
ഗവ.മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. മകന് പഠനത്തിനനുസരിച്ച് ജോലി നൽകണമെന്ന് കുടുംബം അഭ്യർഥിച്ചു. പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.…
വാഹനാപകടത്തിൽ യുവാവ് മരിച്ചു
കർണാടക ഗുണ്ടൽപേട്ട ബേഗുരുരിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കല്പറ്റ പിണങ്ങോട് സ്വദേശി മുഹമ്മദ് റസാത്ത് ആണ് മരിച്ചത്. ബൈക്ക് ലോറിക്ക് പിറകിൽ ഇടിച്ച് എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം ഹോസ്പിറ്റലിലേക്ക്…
ബഹിരാകാശനിലയം കേരളത്തിനു മുകളിലൂടെ; കാണാം ഈ സമയത്ത്
പത്തനംതിട്ട ∙ ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കം 11 ബഹിരാകാശ യാത്രികരുമായി ഭൂമിയെ ചുറ്റുന്ന രാജ്യാന്തര ബഹിരാകാശനിലയം (ഐഎസ്എസ്) കേരളത്തിൽ നിന്നു കാണാനുള്ള സുവർണാവസരം ഇന്നു മുതൽ 10 വരെ. ഒരു ദിവസം പല തവണ ഭൂമിയെ ചുറ്റുമെങ്കിലും…