ജനസംഖ്യ കുറഞ്ഞു; ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ: വിചിത്ര പ്രഖ്യാപനം

Spread the love

ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്കു പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലമെന്ന വിചിത്ര പ്രഖ്യാപനവുമായി റഷ്യ. റഷ്യയിലെ 10 പ്രവിശ്യകളിൽ നയം നടപ്പിൽ വന്നു. ജനസംഖ്യാവർധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാർച്ചിൽ പ്രസിഡന്റ് പുട്ടിൻ വ്യക്തമാക്കിയതാണ്.

 

പക്ഷേ, അന്ന് മുതിർന്ന സ്ത്രീകൾക്കായി മാത്രം പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ സ്കൂൾ വിദ്യാർഥിനികൾക്കും ബാധകമാക്കിയതോടെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. 2023ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിർത്തണമെങ്കിൽ അത് 2.05 എങ്കിലും ആകണം.

 

റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ 2.5 ലക്ഷത്തിലധികം പട്ടാളക്കാർ മരിച്ചെന്നാണ് കണക്ക്. നാടുവിട്ടുപോയവർ ആയിരക്കണക്കിനു വരും. ഇതെല്ലാം ജനസംഖ്യ വീണ്ടും കുറയാൻ ഇടയാക്കുമെന്നതിനാൽ ഗർഭഛിദ്രത്തിനും വിലക്കു വീണു.

  • Related Posts

    47 കോടി കയ്യിൽ കിട്ടട്ടെ, എന്നിട്ട് വിശ്വസിക്കാം’: ഞെട്ടൽ മാറാതെ ദുബായിലെ തയ്യൽക്കാരൻ; വിളിച്ചവർ ‘കൺഫ്യൂഷനിൽ’, ആശങ്കയിൽ കുടുംബം

    Spread the love

    Spread the loveഅബുദാബി ∙ ആദ്യമായെടുത്ത അബുദാബി ബിഗ് ടിക്കറ്റിൽ ഏകദേശം 47 കോടി രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം നേടിയിട്ടും അബുദാബിയിൽ തയ്യൽ ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി സബൂജ് മിയാ അമീർ ഹുസൈൻ ദിവാൻ ഇപ്പോഴും അത്…

    ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

    Spread the love

    Spread the loveവാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്. ഇന്ത്യയ്ക്കുമേല്‍ കഴിഞ്ഞയാഴ്ച 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, തീരുവ ഇനിയും കുത്തനെ കൂട്ടുമെന്ന് ട്രൂത്ത് സോഷ്യല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.   25…

    Leave a Reply

    Your email address will not be published. Required fields are marked *