നരഭോജിക്കടുവ ‘ട്രാപ്ഡ്’

Spread the love

ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവ വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. സുൽത്താന എസ്റ്റേറ്റിൽ 3 ആഴ്ച മുൻപ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രാവിലെ അതിഥിത്തൊഴിലാളികളാണ് കടുവയെ കണ്ടത്. കൂട്ടിൽ അക്രമം നടത്തിയതിനാൽ കടുവയുടെ മുഖത്ത് മുറിവുണ്ട്. ഏകദേശം 10 വയസ്സുള്ള പെൺകടുവയാണ് കൂട്ടിൽ അകപ്പെട്ടത്.

 

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയെ കടുവ കടിച്ചുകൊന്നത്. ചോക്കാട് കല്ലാമൂല സ്വദേശി കളപ്പറമ്പിൽ അബ്ദുൽ ഗഫൂർ (41) ആണു മരിച്ചത്. പാറശ്ശേരി റാവുത്തൻകാട്ടിലെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെയാണു ഗഫൂറിനെ കടുവ പിടികൂടിയത്.

 

ഒപ്പമുണ്ടായിരുന്ന കല്ലാമൂല സ്വദേശി കൊക്കർനി സമദിനോടു സംസാരിച്ചുകൊണ്ടു ജോലി ചെയ്യുകയായിരുന്ന ഗഫൂറിനെ കടുവ ആക്രമിക്കുകയായിരുന്നു. റബർ തോട്ടത്തിലൂടെ വലിച്ചിഴച്ചു 300 മീറ്ററകലെ പാറക്കെട്ടിലെത്തിച്ചു. സമദ് ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ, വലിച്ചുകൊണ്ടുപോയ പാടുകളും രക്തക്കറകളും പിന്തുടർന്ന് അരമണിക്കൂറിനകം മൃതദേഹം കണ്ടെത്തുകയായിരുന്നു.

  • Related Posts

    കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമനെ മയക്കുവെടി വച്ചു; വിദഗ്ധ സംഘം ചികിത്സ തുടങ്ങി

    Spread the love

    Spread the loveകാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ കാട്ടാനയ്ക്കു വിദഗ്ധ സംഘം ചികിത്സ നൽകി തുടങ്ങി. രാവിലെ ആനയെ മയക്കുവെടിവച്ചു. ആനയുടെ ഇടതു കണ്ണിന് നേരത്തേ കാഴ്ചയില്ല. വലതു കണ്ണിന് കാഴ്ച കുറഞ്ഞതോടെയാണ് ചികിത്സ നൽ‌കാൻ തീരുമാനിച്ചത്.   ആനയുടെ ശരീരത്തിൽ മുറിവുകൾ…

    17കാരി പ്രസവിച്ചു; 34കാരനായ ഭർത്താവിനെതിരെ പോക്സോ കേസ്

    Spread the love

    Spread the loveകണ്ണൂർ: 17കാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പപ്പിനിശ്ശേരിയിലാണ് സംഭവം. തമിഴ്നാട് സേലം സ്വദേശിയായ 34കാരനെ സംഭവത്തിൽ വളപട്ടണം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആചാരപ്രകാരം സേലത്തു വച്ച് വിവാഹിതരായെന്നാണ് ഇവർ…

    Leave a Reply

    Your email address will not be published. Required fields are marked *