രാത്രിയും പകലും ഫോൺ വിളി; ശല്യമായതോടെ ഉപഭോക്താവ് കോടതിയിലെത്തി; മാർക്കറ്റിങ് ജീവനക്കാരന് 24000 രൂപ പിഴ

അബുദാബി: മാർക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം ഫോൺ വിളിച്ചു ശല്യപ്പെടുത്തുന്നു എന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ട പരിഹാരം നൽകാൻ കോടതി വിധി.   മാർക്കറ്റിങ് സ്ഥാപനത്തിന്‍റെ പ്രതിനിധിയായ ആൾ 10,000 ദിർഹം നഷ്ടപരിഹാരം പരാതിക്കാരൻ നൽകണമെന്ന് അബുദാബികോടതി ഉത്തരവിട്ടു. ഇതിന് പുറമെ കോടതി…

17 വര്‍ഷത്തെ പക; അച്ഛനെ കൊന്നയാളെ കുത്തിക്കൊന്ന് 19കാരന്‍; കൂട്ടുകാരും പിടിയില്‍

അച്ഛനെ കൊലപ്പെടുത്തിയ ആളെ 17 വര്‍ഷം കാത്തിരുന്ന് കൊലപ്പെടുത്തി മകന്‍. ചെന്നൈയ്ക്ക് സമീപം ടി.പി ഛത്രത്തിലാണ് സംഭവം. യുവനേഷ് കുമാര്‍ (19) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവനേഷിനെ കൊലയ്ക്ക് സഹായിച്ച രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതിലൊരാള്‍ക്ക് 17…

മൂന്നാം ക്ലാസുകാരനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേ‍ൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

വികൃതി കാട്ടിയതിനു മൂന്നാം ക്ലാസുകാരനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേ‍ൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ സ്വദേശി കൊച്ചനിയനെയാണ് (39) ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ആയുധം വച്ച് ഉപദ്രവിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.…

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു;ആ കണ്ണുകൾ രണ്ടുപേർക്ക് വെളിച്ചമേകും

പാല∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പാലാ- തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പളളിക്ക് സമീപമുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ (11) ആണ് മരിച്ചത്. അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ മകളാണ്. ചേർപ്പുങ്കൽ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. പാലാ സെന്റ് മേരീസ്…

ഇന്ത്യൻ തനിമയുള്ള വേഷമണിഞ്ഞ് റസ്റ്ററന്റിലെത്തി; ദമ്പതികൾക്ക് പ്രവേശനം നിഷേധിച്ചതായി പരാതി

ഡൽഹി∙ വസ്ത്രത്തിന്റെ പേരിൽ ഡൽഹിയിലെ ഒരു റസ്റ്ററന്റിൽ ദമ്പതികൾക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ഡൽഹിയിലെ പിതംപുരയിലുള്ള റസ്റ്ററന്റിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.   ഇന്ത്യൻ തനിമയുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലാണ് തങ്ങളോട് മോശമായി പെരുമാറിയതെന്ന് ദമ്പതികൾ പറഞ്ഞു.…

ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കണമെന്ന വാദത്തെ എതിര്‍ത്ത് കേന്ദ്രം

ന്യൂഡല്‍ഹി: ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം. വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേന്ദ്രം ശക്തമായി വാദിച്ചു. അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. കൗമാര ബന്ധങ്ങള്‍ കുറ്റകരമല്ലാതാക്കുന്നതിനായി ലൈംഗിക ബന്ധത്തിനുള്ള…

നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവം; പിതാവും രണ്ടാനമ്മയും പിടിയില്‍

പത്തനംതിട്ട: നൂറനാട് ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവും രണ്ടാനമ്മയും പിടിയില്‍. രണ്ടാനമ്മ ഷെബീനയും പിതാവ് അന്‍സറുമാണ് പിടിയിലായത്. അന്‍സറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷഫീനയെ കൊല്ലം ചക്കുവള്ളിയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ…

സിദ്ധാർഥന്റെ മരണം: സർക്കാർ കെട്ടിവച്ച നഷ്ടപരിഹാരത്തുക പിൻവലിക്കാൻ കുടുംബത്തിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സർക്കാർ ഹൈക്കോടതിയിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക പിൻവലിക്കാൻ കുടുംബത്തിന് ഹൈക്കോടതിയുടെ അനുമതി. നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരായ അപ്പീലിലെ അന്തിമ തീരുമാനത്തിനു വിധേയമായാണു തുക പിൻവലിക്കാൻ ചീഫ് ജസ്റ്റിസ്…

വരുമെന്ന് പറഞ്ഞു, വന്നു… ഇനിയും വരും; കെഎസ്ആര്‍ടിസിക്ക് പുതിയ ‘ലിങ്ക്’ ബസുകള്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് വീണ്ടും പുതിയ ബസുകള്‍. ഷോട്ട് ഡിസ്റ്റന്‍സ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് സര്‍വീസുകള്‍ക്കുള്ള ബസുകളാണ് കെഎസ്ആര്‍ടിസി പുതിയയതായി ഉള്‍പ്പെടുത്തുന്നത്. ഇതുവരെ കെഎസ്ആര്‍ടിസി നിരത്തിലിറക്കിയിട്ടുള്ള ബസുകളില്‍ നിന്നും വ്യത്യസ്തമായ പച്ച നിറത്തിന്റെ കോംപിനേഷനിലാണ് ലിങ്ക് ബസുകള്‍ നിരത്തിലിറക്കുക.   പുതിയ…

അമ്മൂമ്മയുടെ കാമുകൻ 14വയസ്സുകാരനെ ലഹരിക്കടിമയാക്കി; കഴുത്തിൽ കത്തിവച്ച് കഞ്ചാവ് വലിപ്പിച്ചു

പതിനാല് വയസ്സുകാരനെ അമ്മൂമ്മയുടെ കാമുകൻ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവില്‍ പോയി. പൊലീസിൽ പരാതിപ്പെട്ടാൽ തന്നെയും അമ്മയേയും കൊലപ്പെടുത്തുമെന്ന് തിരുവനന്തപുരം സ്വദേശിയായ കാമുകൻ ഭീഷണിപ്പെടുത്തിയെന്നു കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലൂടെ കുട്ടിയുടെ ലഹരി ഉപയോഗം…