കാണതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
Ghപുൽപ്പള്ളി: പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. കനിഷ്‌ക്കയെ ഞായറാഴ്ച്ച രാത്രി 8 മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ…
ചുണ്ടേലിൽ പുള്ളിപ്പുലി; വീടിനു മുന്നിലൂടെ പോകുന്ന സിസിടിവി ദൃശ്യം പുറത്ത്, ഭീതിയിൽ നാട്ടുകാർ
ചുണ്ടേലിൽ വീടിനു മുന്നിലൂടെ പോകുന്ന പുള്ളിപ്പുലിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് പുലി ചുണ്ടേൽ കണ്ണൻചാത്ത് പ്രദേശത്തെത്തിയത്. കണ്ണൻചാത്തിലെ വിജേഷിന്റെ വീട്ടിലെ കാർ പോർച്ചിൽ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളിൽ പുലി സാന്നിധ്യം വ്യക്തമായതോടെ പുലിയെ…
അമീബിക് മസ്‍തിഷ്കജ്വരം: വണ്ടൂർ സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ സംസ്ഥാനത്ത് 5 മരണം
കോഴിക്കോട് ∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി കോഴിപ്പറമ്പ് ഇളയിടത്തു കുന്ന് എം.ശോഭന(56) ആണ് മരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഈ രോഗം ബാധിച്ചു മരിച്ചവരുടെ…
ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
കോട്ടയം∙ കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍പോയി മടങ്ങും വഴി ട്രെയിനില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30ന് ട്രെയിൻ തെങ്കാശിയില്‍ എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍…
12 ദിവസം വിറ്റത് 920 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 9.34% വർധന
തിരുവനന്തപുരം∙ ഓണക്കാലത്ത് 12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപന മറികടന്നാണ് ഇക്കുറി റെക്കോർഡ്. 9.34 ശതമാനത്തിന്റെ വർധനവാണ് വിൽപനയിലുണ്ടായത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ…
മുഖംമുടി ധരിച്ച് യുവതിയുടെ മാല കവർന്നയാൾ പിടിയിൽ
ബത്തേരി: രാത്രിയിൽ യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല കവർന്ന കേസിൽ മുഖംമൂടി ധരിച്ചെത്തിയ യുവാവിനെ ബത്തേരി പോലീസ് പിടികൂടി. കുപ്പാടി വെള്ളായിക്കുഴി ഉന്നതിയിൽ ബിനു (29) ആണ് അറസ്റ്റിലായത്. സാക്ഷിമൊഴികളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. …
ബർത്ത്ഡേ പാർട്ടിക്കു പിന്നാലെ 20കാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടു; കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സുഹൃത്തുക്കൾക്കായി തിരച്ചിൽ
ബർത്ത്ഡേ പാർട്ടിക്കിടെ 20 വയസ്സുകാരിയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. കൊൽക്കത്തയിലെ റീജന്റ് പാർക്ക് ഏരിയയിൽ വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിനു ശേഷം ഒളിവിൽപോയ പ്രതികളായ ചന്ദൻ മാലിക്, ദീപ് എന്നിവർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ദീപ് സർക്കാർ ഉദ്യോഗസ്ഥനാണെന്നും പൊലീസ് പറഞ്ഞു. ഹരിദേവ്‌പുർ…
കാറിടിച്ച് റോഡിൽ ചോരവാർന്നു കിടന്നത് 2 മണിക്കൂറോളം, കുതിര ചത്തു; സവാരി നടത്തിയ ആൾക്കെതിരെ കേസ്
കൊച്ചി∙ ചേരാനെല്ലൂരിൽ അപകടത്തിൽപ്പെട്ട് ചോര വാർന്ന് രണ്ടു മണിക്കൂറോളം റോഡിൽ കിടന്ന കുതിര ചത്തു. അശ്രദ്ധമായി മൃഗത്തെ കൈകാര്യം ചെയ്തതിന് കുതിര സവാരി നടത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടെയ്നർ ടെർമിനൽ റോഡിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. കാറിടിച്ചുണ്ടായ അപകടത്തിനുശേഷം…
ഇന്ന് മാനത്ത് വർണ്ണചിത്രം വിരിയും, പൂർണ്ണചന്ദ്രഗ്രഹണം സംഭവിക്കുക രാത്രിയോടെ; ഇന്ത്യയിൽ മുഴുവനായും ദൃശ്യമാകും
ഈ ദശകത്തിലെ ഏറ്റവും മനോഹരമായ പൂർണ്ണചന്ദ്രഗ്രഹണങ്ങളിൽ ഒന്ന് ഇന്ന് രാത്രിയോടെ കിഴക്കൻ മാനത്ത് അരങ്ങേറും. ഇന്ത്യയെ കൂടാതെ ഏഷ്യൻ വൻകരയുടെ മുഴുവനായും ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ ഭാഗങ്ങളും ഓസ്ട്രേലിയയും ഈ ആകാശനാടകത്തിന് സാക്ഷികളാകും. ഗ്രഹണം ദൃശ്യമാകുന്ന ഭൂപ്രദേശങ്ങളും നവമാധ്യമങ്ങളുടെ സ്വാധീനവും കണക്കിലെടുക്കുമ്പോൾ…
കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു, ഡയഫ്രം അടിച്ചുതകർത്തു; പൊലീസ് ഭീകരത വിവരിച്ച് എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ്
പത്തനംതിട്ട∙ 2012ൽ നടന്ന കസ്റ്റഡി മർദനം വിവരിച്ച് മുൻ എസ്എഫ്ഐ നേതാവിന്‍റെ ഫെയ്സ്ബുക് പോസ്റ്റ്. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ മുൻ പ്രസിഡന്‍റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോടാണ് താൻ നേരിട്ട മര്‍ദനത്തെ കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ആലപ്പുഴ ഡിവൈഎസ്പിയും കോന്നിയിലെ മുൻ…
















