ബർത്ത്ഡേ പാർട്ടിക്കു പിന്നാലെ 20കാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടു; കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സുഹൃത്തുക്കൾക്കായി തിരച്ചിൽ

Spread the love

ബർത്ത്ഡേ പാർട്ടിക്കിടെ 20 വയസ്സുകാരിയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. കൊൽക്കത്തയിലെ റീജന്റ് പാർക്ക് ഏരിയയിൽ വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിനു ശേഷം ഒളിവിൽപോയ പ്രതികളായ ചന്ദൻ മാലിക്, ദീപ് എന്നിവർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ദീപ് സർക്കാർ ഉദ്യോഗസ്ഥനാണെന്നും പൊലീസ് പറഞ്ഞു. ഹരിദേവ്‌പുർ സ്വദേശിനിയായ യുവതിയാണു പീഡനത്തിനിരയായത്.

 

വെള്ളിയാഴ്ച യുവതിയുടെ ജന്മദിനമായിരുന്നു. ഇതിന്റെ ആഘോഷത്തിനായി ചന്ദൻ, യുവതിയുമായി ദീപിന്റെ ഫ്ലാറ്റിലേക്കു പോയി. ഭക്ഷണത്തിനുശേഷം മടങ്ങാനൊരുങ്ങിയ യുവതിയെ ഇരുവരും ചേർന്നു തടയുകയും മുറിക്കുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ പത്തരയോടെ യുവതി ഫ്ലാറ്റിൽനിന്നു രക്ഷപ്പെട്ടു. ഇതിനുശേഷം വീട്ടിലെത്തിയ യുവതി, വിവരം വീട്ടിൽ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

 

മാസങ്ങൾക്ക് മുൻപ്, തെക്കൻ കൊൽക്കത്തയിലെ ദുർഗാ പൂജ കമ്മിറ്റി അധ്യക്ഷനാണെന്നു പറഞ്ഞാണ് ചന്ദൻ, യുവതിയെ പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ഇയാൾ വഴിയാണ് ദീപിനെയും പരിചയപ്പെട്ടത്. തുടർന്നു മൂവരും അടുത്ത സുഹൃത്തുക്കളായി. യുവതിയെയും കമ്മിറ്റിയിൽ ഉൾപ്പെടുത്താമെന്ന് ചന്ദൻ വാഗ്ദാനം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *