മുഖംമുടി ധരിച്ച് യുവതിയുടെ മാല കവർന്നയാൾ പിടിയിൽ

Spread the love

ബത്തേരി: രാത്രിയിൽ യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല കവർന്ന കേസിൽ മുഖംമൂടി ധരിച്ചെത്തിയ യുവാവിനെ ബത്തേരി പോലീസ് പിടികൂടി. കുപ്പാടി വെള്ളായിക്കുഴി ഉന്നതിയിൽ ബിനു (29) ആണ് അറസ്റ്റിലായത്. സാക്ഷിമൊഴികളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

 

കഴിഞ്ഞ മാസം 29-ന് രാത്രിയോടെ കുപ്പാടിയിലെ ഗേൾസ് ഹോസ്റ്റലിലേക്ക് സുഹൃത്തുക്കളോടൊപ്പം പോവുകയായിരുന്ന മടക്കിമല സ്വദേശിനിയുടെ അരപ്പവൻ സ്വർണ്ണമാലയാണ് ബിനു തട്ടിപ്പറിച്ചത്. മുഖംമൂടി ധരിച്ചെത്തിയ ഇയാൾ മാല കവർന്നെടുക്കുകയും തടയാൻ ശ്രമിച്ച യുവതിയെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *