കാറിടിച്ച് റോഡിൽ ചോരവാർന്നു കിടന്നത് 2 മണിക്കൂറോളം, കുതിര ചത്തു; സവാരി നടത്തിയ ആൾക്കെതിരെ കേസ്

Spread the love

കൊച്ചി∙ ചേരാനെല്ലൂരിൽ അപകടത്തിൽപ്പെട്ട് ചോര വാർന്ന് രണ്ടു മണിക്കൂറോളം റോഡിൽ കിടന്ന കുതിര ചത്തു. അശ്രദ്ധമായി മൃഗത്തെ കൈകാര്യം ചെയ്തതിന് കുതിര സവാരി നടത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടെയ്നർ ടെർമിനൽ റോഡിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. കാറിടിച്ചുണ്ടായ അപകടത്തിനുശേഷം കാലിന് പരുക്കേറ്റ കുതിര രണ്ടുമണിക്കൂറോളം ചോരവാർന്ന് റോഡിൽ കിടന്നു.

 

തുടർന്നാണ് ലോറിയിൽ കയറ്റി മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അങ്കമാലി എത്തിയപ്പോൾ കുതിര ചത്തു. എറണാകുളം കുന്നുകര സ്വദേശിയുടേതാണ് കുതിര. ഇയാളിൽനിന്ന് വാടകയ്ക്കെടുത്ത് ഫത്തഹുദീൻ എന്നയാളാണ് കുതിര സവാരി നടത്തിയത്.

 

റിഫ്ലക്ടർ പോലുമില്ലാതെയാണ് നിയമം ലംഘിച്ച് ഇയാൾ രാത്രി കുതിരയിൽ സഞ്ചരിച്ചത്. ഫത്തഹുദീനെതിരെ ചേരാനല്ലൂർ പൊലീസ് കേസെടുത്തു. അശ്രദ്ധമായി മൃഗത്തെ കൈകാര്യം ചെയ്തെന്ന വകുപ്പ് ചുമത്തിയാണ് കേസ്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിരുന്നു. കാറോടിച്ചയാൾക്കും പരുക്കുണ്ട്. 65,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

  • Related Posts

    സമൃദ്ധിയുടെ വിഷുപ്പുലരി; ഗുരുവായൂരിൽ കണ്ണനെ കണി കാണാൻ ഭക്തജനത്തിരക്ക്

    Spread the love

    Spread the loveഗുരുവായൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു പുലരിയിൽ കണ്ണനെ കണികണ്ട് തൊഴാൻ ഭക്തജന തിരക്ക്. പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂർ സമയം ആയിരുന്നു വിഷുക്കണി ദർശനം. ആയിരക്കണക്കിന് ഭക്തർ സ്വർണ ശ്രീലങ്കത്തെ ഉണ്ണിക്കണ്ണനെയും വിഷുവിന്റെ കണികോപ്പുകളും കണ്ടു തൊഴുത്…

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *