പൊതു തെരഞ്ഞെടുപ്പ് ; 11 ന് ജില്ലയിൽ അവധി

കൽപ്പറ്റ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധിയും 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം എല്ലാ സർക്കാർ/അർദ്ധ സർക്കാർ, വാണിജ്യ…

23 ലിറ്റർ മദ്യവുമായി കുപ്രസിദ്ധ വിൽപ്പനക്കാരൻ ‘മുത്തപ്പൻ സുരേഷ്’ പിടിയിൽ

    കൽപ്പറ്റ: ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ മദ്യവിൽപ്പനക്കാരൻ പിടിയിൽ. വെണ്ണിയോട് വലിയകുന്ന് സ്വദേശി ‘മുത്തപ്പൻ സുരേഷ്’ എന്ന വി.എ. സുരേഷ് ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 23 ലിറ്റർ…

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

കാട്ടാനയുടെ ആക്രമണത്തിൽ  യുവാവിന് ഗുരുതര പരിക്ക്.നീർവാരം അമ്മാനിക്കവലയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. നെടുങ്കുന്നേൽ സത്യൻ (22) നെയാണ് നീർവാരം-പുഞ്ചവയൽ റോഡിൽ നടന്നുപോവുന്നതിനിടെ കാട്ടാന ആക്രമിച്ചത്. പരീക്ഷ എഴുതാൻ പുഞ്ചവയലിലേക്ക് ബസ് കയറാൻ റോഡിലൂടെ നടന്നു പോവുമ്പോൾ കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു.…

യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കൃഷ്ണഗിരി, പാതിരിപ്പാലം, കൈതകാട്ടില്‍ വീട്ടില്‍, നവീന്‍ ദിനേഷ്(24)നെയാണ് വ്യാഴാഴ്ച ഉച്ചക്ക് മീനങ്ങാടിയില്‍ നിന്ന് ബത്തേരി എസ്.ഐ സി. രാംകുമാറും സംഘവും കസ്റ്റഡിയിലെടുത്തത്. 24.11.2025 തീയതി രാത്രി ബത്തേരി ഗാന്ധി ജംഗ്ഷനില്‍ വെച്ച് നെല്ലറച്ചാല്‍ സ്വദേശിയെ…

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍

ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തോമാട്ടുചാല്‍, കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ. ബോവസ്(29)നെയാണ് വെള്ളിയാഴ്ച പാതിരിപ്പാലത്ത് വെച്ച് ബത്തേരി പോലീസ് പിടികൂടിയത്. കൊലപാതക ശ്രമം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ ഉള്‍പ്പെടെ അമ്പലവയല്‍,…

പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച സംഭവം; അയൽവാസി പിടിയിൽ

    കമ്പളക്കാട്: പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയിൽ, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ മറ്റൊരു കേസിൽ…

യുവാവിനെ കാണ്മാനില്ല

      അശ്വിൻ P SHINO, വയസ്സ്25   S/o ഷിനോ, പുളിക്കത്തടത്തിൽ ഹൗസ്, തളിപുഴ,ലക്കിടി, വയനാട് ഇരു നിറം മെലിഞ്ഞ ശരീരം, സുമാർ 169cm ഉയരം,   ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ഇന്ന്   (27.11.2025) ഉച്ചക്ക്…

വെള്ളച്ചാൽ ഉന്നതിയിലെ ഒൻപത് ഗോത്ര കൂടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല

ചീരാൽ: വെള്ളച്ചാൽ ഉന്നതിയിലെ ഒൻപത് ഗോത്ര കൂടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പുഴവക്കത്തെ പുറമ്പോക്കിൽ നിന്നും ഇവർക്ക് മോചനം ലഭിച്ചിട്ടില്ല നെൽപ്പാടത്തിന് നടുവിലായി ഷീറ്റ് മേഞ്ഞ് കെട്ടിമറച്ചതും പഴകിയ ദ്രവിച്ചതും ഭാഗികമായി തകർന്നതുമായ വീടുകളിലാണ് ഈ കുടുംബങ്ങൾ അന്തിയുറങ്ങുന്നത്…

കാട്ടാന ആക്രമണം:ബൈക്ക് യാത്രികന് പരിക്ക്

ചേകാടി: ചേകാടി കുറുവ റോഡിൽ വെച്ച്ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. കുറുവ ചെറിയാമല ഉന്നതിയിലെ രമേഷ് (40) നെയാണ് കാട്ടാന ആക്രമിച്ചത്. മരം വലിക്കുന്ന തൊഴിലാളിയായ രമേഷ് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം.   റോഡിൽ…

രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി

മുത്തങ്ങ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് ബത്തേരി പോലീസ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ് നായരും സംഘവും നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കെഎസ്ആർടിസി ബസ്സിൽ…