രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി

Spread the love

മുത്തങ്ങ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് ബത്തേരി പോലീസ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ് നായരും സംഘവും നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കെഎസ്ആർടിസി ബസ്സിൽ കടത്തികൊണ്ടുവന്ന 10,80,000 രൂപ പോലീസ് പിടികൂടി. പണം കടത്തിയ മലപ്പുറം ചെറുമുക്ക് കണ്ടാൻതേ ട്ടിൽ മുഹമ്മദ് റാഫി കെ.റ്റി (26), തിരൂരങ്ങാടി പടിക്കൽ, വെളിമുക്ക്, ജലീൽ ഹൗസ് സഫ്വാൻ പി.പി (25) എന്നിവരെ കസ്റ്റഡിയിലെടുത്തു. പണം കോടതി യിലേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. എസ്.ഐ രാംകുമാർ.സി, എഎസ്ഐ അശോകൻ, എസ്‌സിപിഒ മുസ്‌തഫ, സിപിഒ മാരായ രഞ്ജിത്ത്, രാജീവൻ, അഷ്റഫ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

  • Related Posts

    ആത്മഹത്യയ്ക്ക് ഒരുങ്ങിയ യുവാവിന്റെ ജീവിതം തിരിച്ചുപിടിച്ച് മാനന്തവാടി പോലീസ്

    Spread the love

    Spread the loveമാനന്തവാടി: ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ യുവാവിനെ മാനന്തവാടി, കമ്പളക്കാട് പോലീസ് സംഘം ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പോലീസിന്റെയും ഒരു അധ്യാപികയുടെയും സമയോചിതമായ ഇടപെടലാണ് യുവാവിനെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.…

    മുട്ടിലിൽ കാറിടിച്ച് കാൽനട യാത്രക്കാരായ 3 പേർക്ക് പരിക്ക്

    Spread the love

    Spread the loveമുട്ടിലിൽ കാറിടിച്ച് കാൽനട യാത്രക്കാരായ 3 പേർക്ക് പരിക്ക്.മുട്ടിൽ ഡബ്ല്യു എം ഒ കോളേജിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന ബസിന് സൈഡ് നൽകുന്നതിനിടെയാണ് അപടം.

    Leave a Reply

    Your email address will not be published. Required fields are marked *