വെള്ളച്ചാൽ ഉന്നതിയിലെ ഒൻപത് ഗോത്ര കൂടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല

Spread the love

ചീരാൽ: വെള്ളച്ചാൽ ഉന്നതിയിലെ ഒൻപത് ഗോത്ര കൂടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പുഴവക്കത്തെ പുറമ്പോക്കിൽ നിന്നും ഇവർക്ക് മോചനം ലഭിച്ചിട്ടില്ല നെൽപ്പാടത്തിന് നടുവിലായി ഷീറ്റ് മേഞ്ഞ് കെട്ടിമറച്ചതും പഴകിയ ദ്രവിച്ചതും ഭാഗികമായി തകർന്നതുമായ വീടുകളിലാണ് ഈ കുടുംബങ്ങൾ അന്തിയുറങ്ങുന്നത് ചളി നിറഞ്ഞ പാടത്ത് കൂടി നടന്നു വേണം വീട്ടിലെത്താൻ. ശൗച്യാലയം ഇല്ല കുടിവെള്ള സൗകര്യങ്ങൾ ഇല്ല വൈദ്യുതിയില്ല റോഡ് പോലുമില്ല മഴക്കാലമായാൽ തോട് നിറഞ്ഞു വീടിന് അകത്തു കൂടി വെള്ളം ഒഴുകും .

 

അർദ്ധരാത്രികളിൽ കുഞ്ഞുങ്ങളെയും വാരിയെടുത്ത് ജീവനും കൊണ്ട് ഓടി രക്ഷപ്പെടും ഈ അവസ്ഥ എല്ലാവർഷവും തുടരുകയാണ് കല്ലിങ്കര ഗവൺമെന്റ് യുപി സ്കൂളിൽ ക്യാമ്പുകളിൽ വർഷാവർഷം ഇവരെ താമസിപ്പിക്കും വെള്ളം ഇറങ്ങിയാൽ വീണ്ടും തിരിച്ചയക്കും കഴിഞ്ഞവർഷം തിരികെ പോകാൻ ഇവർ കൂട്ടാക്കിയില്ല റവന്യൂ വകുപ്പ് 10 ദിവസത്തിനകം സ്ഥലം വാങ്ങാം എന്നും പുനരധിവാസം ഉടൻ സാധ്യമാക്കുമെന്നും പറഞ്ഞു വിശ്വസിച്ച് ട്രൈബൽ വകുപ്പും പറ്റിച്ചു എന്ന് ഇവർ പറയുന്നു പ്രദേശത്തെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെട്ട് ചെറിയ വിലക്ക് വിവിധ ഇടങ്ങളിൽ സ്ഥലം കണ്ടെത്തി കൊട്ടേഷനുകൾ സമർപ്പിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. വകുപ്പുകളുടെ ഏകോപന ഇല്ലായ്മയാണ് ഈ കുടുംബങ്ങൾക്ക് വിനയായത്.

 

സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ ഈ കുടുംബങ്ങളെ ഉൾപ്പെടുത്തിയതിനാൽ മറ്റു സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പഞ്ചായത്തിന്റെ അധികാരങ്ങൾ സർക്കാർ വെട്ടിക്കുറച്ചതിനാൽ ലൈഫ്മിഷൻ ഭവന  പദ്ധതിയും അവതാളത്തിലാണ് തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ വോട്ട് ചോദിച്ചു ചിലരൊക്കെ വരും എന്നല്ലാതെ ഞങ്ങളുടെ അവസ്ഥയ്ക്ക് പരിഹാരമില്ല എന്നാണ് ഇവർ പറയുന്നത് ഈ കുടുംബങ്ങളെ സുരക്ഷിത മേഖലകളിലേക്ക് താമസിപ്പിക്കാൻ നടപടി സർക്കാർ ഭാഗത്തു നിന്നു ണ്ടാകണമെന്ന് താഴത്തൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു കെ സി കെ തങ്ങൾ അധ്യക്ഷത വഹിച്ചു ടി കെ രാധാകൃഷ്ണൻ, ജെ എ രാജു മാസ്റ്റർ, സലിം നൂലക്കുന്ന്, വീറ്റി രാജു, എന്നിവർ സംസാരിച്ചു

  • Related Posts

    ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്

    Spread the love

    Spread the loveകൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്.   ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും…

    വിൽപ്പനക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

    Spread the love

    Spread the loveമുട്ടിൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും ക്രിസ്തുമസ് – ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മുട്ടിൽ കൈതൂക്കിവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറ വിൽപ്പനക്കായി…

    Leave a Reply

    Your email address will not be published. Required fields are marked *