കാട്ടാന ആക്രമണം:ബൈക്ക് യാത്രികന് പരിക്ക്

Spread the love

ചേകാടി: ചേകാടി കുറുവ റോഡിൽ വെച്ച്ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. കുറുവ ചെറിയാമല ഉന്നതിയിലെ രമേഷ് (40) നെയാണ് കാട്ടാന ആക്രമിച്ചത്. മരം വലിക്കുന്ന തൊഴിലാളിയായ രമേഷ് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം.

 

റോഡിൽ കാട്ടാനയെ കണ്ട രമേഷ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടാന പുറകെ പാഞ്ഞടുക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ജീവരക്ഷാർത്ഥം വനത്തിനുള്ളിലേക്ക് ഓടിയ രമേഷ് ഒരു കുഴിയിൽ വീഴുകയും പുറകെ വന്ന കാട്ടാന ചെറുതായി ദേഹത്ത് തട്ടിയതായും അവർ പറഞ്ഞു.

തുടർന്ന് ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കാട്ടാന വനത്തിലേക്ക് പോയി. ഉടൻ തന്നെ നാട്ടുകാർ രമേഷിനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കുകൾ അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

  • Related Posts

    പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു

    Spread the love

    Spread the loveമാനന്തവാടി കോടതി പരിസരത്ത് നിന്നും പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. തിരുനെല്ലി പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയായ ബാബു (മണി) വാണ് ഇന്ന് രാവിലെ 10.45 ന് കോടതി പരിസരത്ത് നിന്നും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇളംപച്ച നിറത്തിലുള്ള…

    അത് ലറ്റിനൊപ്പം റഗ്‌ബിയും; താരമായി അതുല്യ ഉദയൻ

    Spread the love

    Spread the love    കൽപറ്റ:അഖിലേന്ത്യാ അന്തർ സർവകലാശാലാ പെൺകുട്ടികളുടെ റഗ്ബി ടൂർണമെന്റിൽ ആദ്യമായി കോഴിക്കോട് സർവകലാശാലാ കിരീടം നേടിയത് വയനാട്ടുകാരിയായ ക്യാപ്റ്റൻ അതുല്യ ഉദയന്റെ നേതൃത്വത്തിൽ. ഈ മാസം 6ന് ഒഡീഷയിലെ ഭുവനേശ്വരിൽ ആയിരുന്നു മത്സരം. അത് ലറ്റ് ആയ…

    Leave a Reply

    Your email address will not be published. Required fields are marked *