സ്വർണവിലയിൽ വീണ്ടും ‘തീ’ പിടിത്തം; പവന് 5000 രൂപയ്ക്കടുത്ത് വർദ്ധിച്ചു
സ്വർണ വില വീണ്ടും വമ്പൻ മുന്നേറ്റത്തിലേക്ക് തിരിച്ചെത്തി. രാജ്യാന്തരവില ഇടിവിന്റെ ഷോക്കിൽ നിന്ന് ഉണർവിന്റെ ട്രാക്കിലേക്ക് കയറിയതോടെ കേരളത്തിലും വില കുതിച്ചുകയറുകയായിരുന്നു. ഇന്നു രാവിലെ പവൻവില 4840 രൂപ വർധിച്ച് 1,17,720 രൂപയിലെത്തി. 605 രൂപ ഉയർന്ന് 14,715 രൂപയാണ് ഗ്രാമിന്.…
വാർഡ് യുഡിഎഫ് പിടിച്ചു, റോഡിന് അനുവദിച്ച ഫണ്ട് എംഎൽഎ പിൻവലിച്ചു
വൈക്കം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്ത വാർഡിലെ റോഡിന് അനുവദിച്ച ഫണ്ട് എംഎൽഎ പിൻവലിച്ചതിൽ വിവാദം. എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലാണു നടപടിയെന്ന് എംഎൽഎ. വൈക്കം നഗരസഭ 23–ാം വാർഡായ താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ വയനവേലി റോഡ് പുനർനിർമാണത്തിന് എംഎൽഎ ഫണ്ടിൽനിന്ന്…
അതിജീവിതയെ വിവാഹം ചെയ്തു, സന്തോഷജീവിതം നയിക്കുന്നു; യുവാവിനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി∙ പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നതു കണക്കിലെടുത്തു പ്രതിക്കെതിരെയുള്ള പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസാണു ജസ്റ്റിസ് സി.പ്രതീപ്കുമാർ റദ്ദാക്കിയത്. സൗഹൃദത്തിലായ ശേഷം കഴിഞ്ഞ ജൂണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ…
ലോക്‌സഭയിലെ പ്രതിഷേധം: ഹൈബിയും ഡീനും അടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരടക്കം എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍. ലോക്സഭയിലെ ബഹളവും ചെയറിന് നേരെ പേപ്പറുകള്‍ എറിഞ്ഞ സംഭവവുമായി…
കെഎസ്ആർടിസി ബസിന് മുന്നിൽ അഭ്യാസം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ
കാഞ്ഞങ്ങാട് ∙ കെഎസ്ആർടിസി ബസിന് മുൻപിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും മലപ്പുറം എടപ്പാളിലെ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 5 ദിവസത്തെ നിർബന്ധിത പരിശീലനത്തിനും മോട്ടർ വാഹന വകുപ്പ് ശുപാർശ ചെയ്തു. ചെറുവത്തൂർ സ്വദേശി ഷാഹിദ് ഷാഹുലിനെതിരെയാണ് മോട്ടർ…
പുതുക്കി ഇറക്കുന്നതിന് വിലക്ക്; കേരളത്തിൽ ഇരുന്നൂറോളം സ്വകാര്യബസുകൾക്ക് കുരുക്ക്
വടക്കഞ്ചേരി (പാലക്കാട്): മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്തുന്നത് വിലക്കിയതോടെ സംസ്ഥാനത്ത് കുരുക്കിലായത് 200 ഓളം സ്വകാര്യബസുകൾ. അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് സർവീസ് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനമുണ്ടായത്. മലപ്പുറം, പാലക്കാട്,…
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുൾപ്പെടെ 4 കേസ്: ഹർജിക്കാരന് 40,000 രൂപ പിഴയിട്ട് ഹൈക്കോടതി
കൊച്ചി ∙ അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാലു കേസുകൾ ലിസ്റ്റ് ചെയ്യിച്ചതിനു ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഓരോ കേസിനും 10,000 രൂപ വീതം 40,000 രൂപ ഹർജിക്കാരനായ എം.ആർ.അജയൻ അടയ്ക്കണമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ ഇനി പിഴ…
മാഞ്ഞു, പാട്ടിന്റെ നിലാവ്; സംഗീത സംവിധായകൻ എസ്.പി.വെങ്കടേഷ് ഇനി ഓർമ
ചെന്നൈ ∙ സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഗിറ്റാറിസ്റ്റായി 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ…
ഗോവയിൽ നിന്നു ട്രെയിനിൽ വിദേശ മദ്യം കടത്തി; യുവാവിന് 3 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ
കൊച്ചി: ഗോവയിൽ നിന്നു വിദേശ മദ്യം കടത്തിയ കേസിൽ യുവാവിനു മൂന്ന് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശി അഭിജിത് ജി നായരെ (25)യാണ് എറണാകുളം സെക്കൻഡ് അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഷ്മ ശശിധരൻ ശിക്ഷിച്ചത്.…
കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്കു പേരായി; ബവ്കോയ്ക്ക് ജനങ്ങളിൽനിന്നും ലഭിച്ചത് 40,000 പേരുകൾ
കോട്ടയം ∙ ബവ്റിജസ് കോർപറേഷൻ പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രാൻഡിക്കുള്ള പേര് തയാർ. ജനകീയത ‘നിറഞ്ഞു തുളുമ്പുന്ന’ പേരാണ് തിരഞ്ഞെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. പക്ഷേ പേര് പുറത്തുവിടണമെങ്കിൽ ഒരു കടമ്പ കൂടി ബവ്കോയ്ക്ക് ഇനിയും കടക്കണം. പേരിടീൽ ചടങ്ങിനു…
















