ഗോവയിൽ നിന്നു ട്രെയിനിൽ വിദേശ മദ്യം കടത്തി; യുവാവിന് 3 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

Spread the love

കൊച്ചി: ഗോവയിൽ നിന്നു വിദേശ മദ്യം കടത്തിയ കേസിൽ യുവാവിനു മൂന്ന് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശി അഭിജിത് ജി നായരെ (25)യാണ് എറണാകുളം സെക്കൻഡ് അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഷ്മ ശശിധരൻ ശിക്ഷിച്ചത്.

 

2023 ഓഗസ്റ്റ് 15നാണ് നാലര ലിറ്റർ വിദേശ മദ്യം 6 കുപ്പികളിലായി നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തിയത്. എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ഒയായിരുന്ന സബ് ഇൻസ്പെക്ടർ പിആർ രതീഷാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

എറണാകുളം പൊലീസ് സബ് ഇൻസ്പെക്ടർ ഇകെ അനിൽ കുമാറും സംഘവുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ടി സുജയുടെ നേതൃത്വത്തിലാണ് പ്രോസിക്യൂഷൻ നടപടികൾ നടന്നത്.

  • Related Posts

    ‘ജാതി അധിക്ഷേപം, നിറത്തിന്റെ പേരില്‍ പരിഹാസം, മകനെ കൊന്നതാണ്’; ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

    Spread the love

    Spread the loveകണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ സസ്‌പെന്റ് ചെയ്ത് അധികൃതര്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം. അസോ. പ്രൊഫസര്‍…

    ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി

    Spread the love

    Spread the loveതിരുവനന്തപുരം∙ റെയിൽവേ സ്‌റ്റേഷനിൽ പുലർച്ചെ ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി. ഡ്രൈവറുടെ മുഖത്ത് അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ വരുന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷകൾ ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഡ്രൈവർ അശോകന്…

    Leave a Reply

    Your email address will not be published. Required fields are marked *