കാറുകൾ അടക്കം വിദേശത്ത് എത്തിച്ച ശേഷം വീണ്ടും കള്ളക്കടത്തായി തിരിച്ചു കൊണ്ടുവരും: ഭൂട്ടാൻ കാർകടത്തിൽ ‘റിവേഴ്സ് സ്മഗ്ലിങ്ങും’
കൊച്ചി∙ ഭൂട്ടാൻ കാർ കള്ളക്കടത്ത് അന്വേഷണത്തിൽ പുറത്തു വന്നത് ‘റിവേഴ്സ് സ്മഗ്ലിങും’. ഇന്ത്യയിൽ നിർമിക്കുന്ന പ്രീമിയം കാറുകൾ അടക്കം വിദേശത്ത് എത്തിച്ച ശേഷം വീണ്ടും കള്ളക്കടത്തായി തിരിച്ചു കൊണ്ടുവരുന്ന രീതിയാണ് ‘റിവേഴ്സ് സ്മഗ്ലിങ് ’ എന്നു വിളിക്കുന്ന കള്ളക്കടത്ത് രീതി. ഇന്ത്യയിൽ…
പഴയ ഓർമകളിലേയ്ക്ക് ഒന്ന് ഗിയർ മാറ്റിയാലോ ? തലസ്ഥാന റോഡുകളിൽ വിന്റേജ് ബസ് സർവീസുമായി കെഎസ്ആർടിസി
*തിരുവനന്തപുരം :* തലസ്ഥാനത്തിന്റെ നഗരവീഥികളെ ഗൃഹാതുരമാക്കാൻ വിന്റേജ് ബസ് സർവീസുമായി കെഎസ്ആർടിസി. പഴയകാല സ്മരണകൾ ഉണർത്തി കെഎസ്ആർടിസിയുടെ “ബസ് ഗ്രീൻ’ പഴയ മോഡൽ സിറ്റി ബസുകളാണ് നിരത്തിൽ സജീവമാകുന്നത്. 1950-60 കാലഘട്ടത്തിൽ സർവീസ് നടത്തിയ അശോക് ലെയ്‌ലാൻഡ് “കോമറ്റ്’…
വാഹനപരിശോധനയ്ക്കിടെ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ മര്‍ദിച്ചെന്ന് പരാതി
തിരുവനന്തപുരം∙ വാഹനപരിശോധനയ്ക്കിടെ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്നു പരാതി. കോലിയകോട് നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷന്‍ കോളജിലെ വിദ്യാര്‍ഥി പള്ളിപ്പുറം സ്വദേശി അഭയകൃഷ്ണനെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപന്‍ മര്‍ദിച്ചുവെന്നാണ് പരാതി. …
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയയ്ക്ക് സ്കൂളില്‍ അവധി വേണ്ട; പഠനവും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയ ദേശീയ ദിനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്ന നിർദേശവുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഈ ദിവസങ്ങള്‍ കുട്ടികള്‍ക്ക് അറിവും മൂല്യങ്ങളും കൈവരിക്കുന്ന വിജ്ഞാനദിനങ്ങളാക്കി മാറ്റണം എന്നാണ് കമ്മീഷന്റെ…
ഒരു വയസുകാരിയുടെ മരണം കൊലപാതകമെന്ന് സംശയം; അമ്മ കസ്റ്റഡിയിൽ
തിരുവനന്തപുരം: വാമനപുരത്ത് വീടിനുള്ളിൽ ഒരു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയാതായാണ് പോലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ മാതാവ് അശ്വതി വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലാണ്. അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞ്…
വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മകന് ഗുരുതര പരിക്ക്
തൃശ്ശൂർ: എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലംപടിയിൽ 84 വയസ്സുള്ള വയോധികയെ തെരുവുനായ വീട്ടിൽ കയറി കടിച്ചുകൊന്നു. കിടപ്പുരോഗിയായ കീഴക്കേപ്പുരക്കൽ കാർത്യായനിയാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമുള്ള 60 വയസ്സുകാരനായ മകൻ ദേവദാസിനും നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.…
വൻ രാസ ലഹരി വേട്ട; 42 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ പൊലീസ് പിടിയിൽ
കൊച്ചി∙ ചെറായിയിൽ വൻ രാസ ലഹരി വേട്ട. 42 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ പൊലീസ് പിടിയിൽ. മട്ടാഞ്ചേരി സ്വദേശികളായ ലോബോ ജംങ്ഷനിൽ ഷിനാസ് (28) പുതിയ റോഡിൽ പനച്ചിക്കാപ്പറമ്പ് ഷാജഹാൻ (31), പുതിയറോഡിൽ മഹാജനവാടി സഫീർ (ഷിലാസ് 28), ബസാർ…
കട്ടിലിൽ ചലനമറ്റ നിലയിൽ ഒരു വയസ്സുകാരി; ശ്വാസംമുട്ടിച്ച് കൊന്നെന്ന് അമ്മ
തിരുവനന്തപുരം∙ വാമനപുരത്ത് ഒരു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മ. വാമനപുരം കണിച്ചോട്ട് സുഭാഷ്-അശ്വതി ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.…
ഹോട്ടലുകള്‍ പൂട്ടിത്തുടങ്ങി, വീട്ടിലെ അടുക്കളയിലും ബുദ്ധിമുട്ട്; ഇന്ത്യ ‘സ്റ്റാഗ്ഫ്‌ലേഷന്‍’ ലേക്കെന്ന് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദൻ
പശ്ചിമേഷ്യൻ യുദ്ധം മൂലമുള്ള തടസങ്ങളെ തുടര്‍ന്ന് രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ക്കുള്ള കടുത്ത ക്ഷാമം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സാരമായി ബാധിക്കുകയാണ്. പണപ്പെരുപ്പം ഉയരുമെന്നും പല മേഖലകളിലും ഉല്‍പ്പാദനം കുറയുമെന്നുമാണ് ആശങ്ക. ബ്ലൂംബെര്‍ഗ് സര്‍വേ പ്രകാരം ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് ജനുവരിയിലെ…
പകൽ സമയത്ത് ജനവാസ മേഖലയിലേക്ക് കാട്ടുപന്നി ഇറങ്ങി; ബൈക്ക് യാത്രികരെ ആക്രമിച്ചു
മുക്കം∙ മുത്താലം അങ്ങാടിക്ക് സമീപം പകൽ സമയത്ത് ജനവാസ മേഖലയിലേക്ക് കാട്ടുപന്നി ഇറങ്ങി. മുത്താലം-വട്ടോളി റോഡിൽ പോയ ബൈക്ക് യാത്രികരെ കാട്ടുപന്നി കുത്തി തെറിപ്പിച്ചു. റോഡിൽ തെറിച്ച് വീണ യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു.
















