പഴയ ഓർമകളിലേയ്ക്ക് ഒന്ന് ഗിയർ മാറ്റിയാലോ ? തലസ്ഥാന റോഡുകളിൽ വിന്റേജ് ബസ് സർവീസുമായി കെഎസ്ആർടിസി

Spread the love

 

 

*തിരുവനന്തപുരം :*

തലസ്ഥാനത്തിന്റെ നഗരവീഥികളെ ഗൃഹാതുരമാക്കാൻ വിന്റേജ് ബസ് സർവീസുമായി കെഎസ്ആർടിസി. പഴയകാല സ്മരണകൾ ഉണർത്തി കെഎസ്ആർടിസിയുടെ “ബസ് ഗ്രീൻ’ പഴയ മോഡൽ സിറ്റി ബസുകളാണ് നിരത്തിൽ സജീവമാകുന്നത്. 1950-60 കാലഘട്ടത്തിൽ സർവീസ് നടത്തിയ അശോക് ലെയ്‌ലാൻഡ് “കോമറ്റ്’ മോഡൽ ബസുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുതിയ ബസിന്റെ രൂപകൽപ്പന.

 

ആനവണ്ടി എന്നത് യാത്രാസൗകര്യം എന്നതിനപ്പുറത്തേയ്ക്ക് മലയാളികൾക്ക് ഒരു പ്രത്യേക വികാരമാണ്. ആ വികാരങ്ങൾക്ക് ഗതകാല പ്രൗഢിയുടെ നഗരിമ ചാർത്തുകയാണ് കെഎസ്ആർടിസി. 1950-60 കാലഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തിയ അശോക് ലെയ്‌ലാൻഡ് “കോമറ്റ്’ മോഡൽ ബസുകളാണ് പഴമയുടെ പുതുമയുമായി നിരത്ത് കീഴടക്കാൻ എത്തുന്നത്.

 

പുതിയ ബസിന്റെ എൻജിനും ഷാസിയും നിലനിർത്തി ബോഡിയിൽ പൂർണമായും മാറ്റം വരുത്തിയാണ് പഴയ രൂപം കൊണ്ടുവന്നത്. സൈഡ് കർട്ടനുകളും പഴയ മോഡൽ സീറ്റുകളും പഴയ കെഎസ്ആർടിസി എംബ്ലവും പുനർനിർമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ എൻജിനിയർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെക്കാനിക്കൽ വിഭാഗമാണ് ഈ വിസ്മയത്തിന് പിന്നിൽ. ഫ്ലാഗ്‌ ഓഫും ട്രയൽ റണ്ണും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർവഹിച്ചു.

 

 

ആദ്യഘട്ടത്തിൽ കിഴക്കേകോട്ട മുതൽ പേരൂർക്കട വരെ സാധാരണ സർവീസായാണ് വിന്റേജ് ബസ് ഓടിക്കുന്നത്. ജനങ്ങളുടെ പ്രതികരണം നോക്കി പിന്നീട് ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമാക്കി മാറ്റും. സിനിമാ ഷൂട്ടിങ്ങിനും വിവാഹ ഫോട്ടോ ഷൂട്ടിനും ഒക്കെയായി ബസ് വിട്ടുനൽകാനും പദ്ധതിയുണ്ട്. ഒരു കാലഘട്ടത്തിന്റെ ഗൃഹാതുരതയുമായി എത്തുന്ന വിന്റേജ് ആനവണ്ടി യാത്രക്കാർ ഏറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല

  • Related Posts

    സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

    Spread the love

    Spread the loveഫറോക്ക്(കോഴിക്കോട്) ∙ സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. സൗദി പൗരന്റെ മകൻ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ…

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *