ചീഞ്ഞുനാറിയ കഥയ്‌ക്കൊപ്പവും ചേർത്തു അപഹസിക്കാനുള്ളതല്ല എന്റെ ജീവിതം’: പരാതിയുമായി സിദ്ദിഖിന്റെ ഭാര്യ

കോഴിക്കോട് ∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾക്കു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടി ടി. സിദ്ദിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുനീസ പൊലീസിൽ പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സിദ്ദിഖും ഷറഫുനീസയും മകനും ഇരിക്കുന്ന ഫോട്ടോ മോശമായി ചിത്രീകരിച്ചതിനെതിരെ ആണ് കോഴിക്കോട്…

വാഹനം മാറ്റുന്നതിനെ ചൊല്ലി തർക്കം; നടുറോഡിൽ ഏറ്റുമുട്ടി സുരേഷ് ഗോപിയുടെ മകൻ മാധവും കോൺഗ്രസ് നേതാവും

തിരുവനന്തപുരം ∙ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവുമായി നടുറോഡില്‍ പാതിരായ്ക്ക് വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം. ഇന്നലെ രാത്രി 11 മണിയോടെ ശാസ്തമംഗലത്തായിരുന്നു സംഭവം. നടുറോഡില്‍ മാധവ്, കെപിസിസി അംഗം വിനോദ് കൃഷ്ണയുടെ വാഹനം തടഞ്ഞുനിര്‍ത്തി ബോണറ്റില്‍…

ബസിറങ്ങിയപ്പോൾ തോന്നിയ ആശയം; കീർത്തനയ്ക്ക് കൈ കൊടുത്ത് ഗതാഗതമന്ത്രി

എൻജിനീയറിങ് വിദ്യാർഥിനി കീർത്തന സാറാ കിരൺ കെഎസ്ആർടിസിക്കായി ഒരുക്കിയ യാത്രാക്കൂട്ട് എന്ന വെബ്‌സൈറ്റ് ശ്രദ്ധേയമാകുന്നു. കെഎസ്ആർടിസി തിരുവനന്തപുരം സിറ്റി സർക്കുലർ ബസുകളുടെ യാത്രാവിവരങ്ങളാണ് സൈറ്റിലുള്ളത്. പൂജപ്പുര എൽബിഎസ് വനിതാ കോളജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥിനി കീർത്തന മൂന്നാഴ്ച…

മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു

പുതുശേരിക്കടവ്: പനയുടെ കായ പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു.ഇന്ന് രാവിലെയാണ് അപകടം. പുതുശേരിക്കടവ് കുന്ദമംഗലം മേലെ നറുക്കില്‍ ബാലന്റെ മകന്‍ ബിജു (43)ആണ് മരിച്ചത്.ഭാര്യ:സൗമ്യ, മക്കള്‍: ആര്‍ദ്ര,അഭിജിത്ത്. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കോൺ‌ഗ്രസ് നേതാവ് അറസ്റ്റിൽ

മലപ്പുറം‍ ∙ പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂർ വളപ്പിൽ വീട്ടിൽ മുഹമ്മദ് അബ്ദുൽ ജമാലിനെ (35) പീഡനക്കേസിൽ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ വിവാഹ വാഗ്‍ദാനം നൽകി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. തിങ്കളാഴ്ചയാണ്…

ഭാര്യയെ ഉപേക്ഷിക്കാം, ഒപ്പം വരണം’: കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി; പ്രണയാഭ്യർഥന നിരസിച്ച 32കാരിയെ കൊന്ന് യുവാവ്

ബെംഗളൂരു∙ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ചയാണ് സംഭവം. 32 വയസ്സുകാരിയായ ശ്വേത ആണ് മരിച്ചത്. സംഭവത്തിൽ ശ്വേതയുടെ മുൻ സഹപ്രവർത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച്…

മാതാപിതാക്കളെയും സഹോദരനെയും കുത്തി കൊലപ്പെടുത്തി, ഇഷ്ടിക കൊണ്ട് അടിച്ചു; മാനസിക പ്രശ്നമുള്ള മകനായി തിരച്ചിൽ

ന്യൂഡൽഹി ∙ ഡൽഹിയിലെ മൈദൻഗരിയിൽ മധ്യവയസ്‌കരായ ദമ്പതികളെയും അവരുടെ 24 വയസ്സുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനു പിന്നാലെ ദമ്പതികളുടെ രണ്ടാമത്തെ മകനെ കാണാതായി. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട് അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്…

വീട്ടിൽ വെള്ളം ചോദിച്ചെത്തി, അടുക്കളയിലെത്തി തീ കൊളുത്തി;പൊള്ളലേറ്റ യുവതി മരിച്ചു

കണ്ണൂർ ∙ ഉരുവച്ചാലിൽ തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയെയാണ് (39) മരിച്ചത്. ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷാണ് പ്രവീണയുടെ ശരീരത്തിൽ ഇന്നലെ ഉച്ചയോടെ പെട്രോൾ…

ഗ്രാമത്തിൽ പവർകട്ട്; ഫൊട്ടോഗ്രാഫറുടെ ക്യാമറയിൽ തെളിഞ്ഞത് മിൽക്കിവേ

രാത്രിയിൽ വൈദ്യുതി പോയാൽ അടുത്ത വീട്ടിൽ കറന്റുണ്ടോ… എന്ന് ആദ്യം അന്വേഷിക്കും. എവിടെയും കറന്റ് ഇല്ലെങ്കിൽ കുറച്ചു സമയം ടെൻഷൻ അടിച്ചിരുന്ന് നേരെ കെ എസ് ഇ ബിയിലേക്ക് വിളിക്കും. എന്നിട്ടും വന്നില്ലെങ്കിൽ ഉള്ള കഞ്ഞിയും കുടിച്ച് കിടന്നുറങ്ങും. എന്നാൽ, മംഗലാപുരത്തിന്…

മദ്യപിച്ച് വഴക്ക് പതിവ്, ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊന്നു; ഭാര്യ അറസ്റ്റിൽ

ചെന്നൈ ∙ ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ വീട്ടമ്മ പിടിയിലായി. കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ ബാഷ (42) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നിലവർ നിഷ(48)യാണ് അറസ്റ്റിലായത്. കാദർ ബാഷ ഇടയ്ക്കിടെ മദ്യപിച്ച് വീട്ടിൽ വരാറുണ്ടെന്നും നിഷയുമായി പതിവായി…