മാതാപിതാക്കളെയും സഹോദരനെയും കുത്തി കൊലപ്പെടുത്തി, ഇഷ്ടിക കൊണ്ട് അടിച്ചു; മാനസിക പ്രശ്നമുള്ള മകനായി തിരച്ചിൽ

Spread the love

ന്യൂഡൽഹി ∙ ഡൽഹിയിലെ മൈദൻഗരിയിൽ മധ്യവയസ്‌കരായ ദമ്പതികളെയും അവരുടെ 24 വയസ്സുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനു പിന്നാലെ ദമ്പതികളുടെ രണ്ടാമത്തെ മകനെ കാണാതായി. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട് അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തറിയുന്നത്. പൊലീസ് വീട്ടിലെത്തിയപ്പോൾ, 45 നും 50 നും ഇടയിൽ പ്രായമുള്ള പ്രേം സിങ്ങിന്റെയും 24 വയസ്സുള്ള മകൻ ഋതികിന്റെയും മൃതദേഹം വീടിന്റെ ഒന്നാം നിലയിൽ നിന്നു കണ്ടെത്തി. 40 നും 45 നും ഇടയിൽ പ്രായമുള്ള രജനിയുടെ മൃതദേഹം വായ് മൂടിക്കെട്ടിയ നിലയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്നാണ് കണ്ടെത്തിയത്.

 

ദമ്പതികളുടെ കാണാതായ ഇളയ മകന്‍ സിദ്ധാർഥ് മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നതായി പ്രദേശവാസികൾ‌ പൊലീസിനോട് പറഞ്ഞു. സിദ്ധാർഥ് കഴിഞ്ഞ 12 വർഷമായി ചികിത്സയിലായിരുന്നതിന്റെ രേഖകളും മരുന്നുകളും വീട്ടിൽ നിന്നും കണ്ടെടുത്തു. ആക്രമണാത്മക പെരുമാറ്റമായിരുന്നു സിദ്ധാർഥിന്റേത്. മാതാപിതാക്കളെയും സഹോദരനെയും കത്തികൊണ്ട് കുത്തിയും ഇഷ്ടികയും കല്ലും ഉപയോഗിച്ചു അടിച്ചും ആണ് സിദ്ധാർഥ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

 

തന്റെ കുടുംബത്തെ കൊലപ്പെടുത്തിയെന്നും ഇനി മൈദൻഗരിയിലെ വീട്ടിൽ താമസിക്കില്ലെന്നും പ്രദേശവാസികളിൽ ഒരാളോട് സിദ്ധാർഥ് പറഞ്ഞതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കൊല്ലപ്പെട്ട പ്രേം സിങ് മദ്യപാനിയാണെന്നും അവരുടെ വീട്ടിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും പ്രദേശവാസിയായ മുഹമ്മദ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഫൊറൻസിക് സംഘം വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണ്. സിദ്ധാർഥിനായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *