മദ്യപിച്ച് വഴക്ക് പതിവ്, ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊന്നു; ഭാര്യ അറസ്റ്റിൽ

Spread the love

ചെന്നൈ ∙ ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ വീട്ടമ്മ പിടിയിലായി. കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ ബാഷ (42) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നിലവർ നിഷ(48)യാണ് അറസ്റ്റിലായത്. കാദർ ബാഷ ഇടയ്ക്കിടെ മദ്യപിച്ച് വീട്ടിൽ വരാറുണ്ടെന്നും നിഷയുമായി പതിവായി വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് കണ്ടെത്തി.

 

കഴിഞ്ഞ 9നും സമാനമായ വഴക്കുണ്ടായി. തുടർന്ന് കാദർ ബാഷ ഭാര്യയെ ആക്രമിച്ചു. പിറ്റേന്നു പുലർച്ചെ എണ്ണ ചൂടാക്കി, ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ മേൽ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യയെ റിമാൻഡ് ചെയ്തു.

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *