ഭാര്യയെ ഉപേക്ഷിക്കാം, ഒപ്പം വരണം’: കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി; പ്രണയാഭ്യർഥന നിരസിച്ച 32കാരിയെ കൊന്ന് യുവാവ്

Spread the love

ബെംഗളൂരു∙ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ചയാണ് സംഭവം. 32 വയസ്സുകാരിയായ ശ്വേത ആണ് മരിച്ചത്. സംഭവത്തിൽ ശ്വേതയുടെ മുൻ സഹപ്രവർത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച് കാറിൽ സഞ്ചരിക്കുമ്പോൾ പ്രകോപിതനായ രവി, തടാകത്തിലേക്ക് കാർ ഓടിച്ചിറക്കുകയായിരുന്നു. രവി നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മുങ്ങിമരിച്ചു.

 

വർഷങ്ങൾക്ക് മുന്‍പു ജോലിസ്ഥലത്തുവച്ചാണ് ശ്വേതയും രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ഭർത്താവിൽനിന്നു വേർപിരിഞ്ഞ ശ്വേത, മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വേതയോട് രവി പ്രണയാഭ്യർഥന നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. ശ്വേതയ്ക്കു വേണ്ടി ഭാര്യയെ ഉപേക്ഷിക്കാന്‍ തയാറാണെന്നും രവി പറഞ്ഞു. എന്നാല്‍ ശ്വേത വഴങ്ങിയിരുന്നില്ല. ഇതില്‍ പ്രകോപിതനായ രവി, ശ്വേതയെ സംസാരിക്കാനായി വിളിച്ചുവരുത്തുകയായിരുന്നു.

 

ഇരുവരും കാറില്‍ ഒരുമിച്ചു പോകുമ്പോൾ ചന്ദനഹള്ളി തടാകത്തിലേക്ക് രവി കാര്‍ ഓടിച്ചിറക്കി. കാര്‍ തടാകത്തില്‍ വീണതിനു പിന്നാലെ രവി നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ശ്വേത മുങ്ങിമരിച്ചു. ചോദ്യം ചെയ്യലിൽ, കാർ നിയന്ത്രണംവിട്ട് തടാകത്തിൽ വീണതാണെന്നും താൻ നീന്തി രക്ഷപ്പെട്ടെന്നും എന്നാൽ ശ്വേതയ്ക്ക് അതിന് കഴിഞ്ഞില്ലെന്നുമാണ് രവി പൊലീസിനോട് പറഞ്ഞത്. എന്നാൽ ശ്വേതയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രവിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *