നാടൻ തോക്കും വെടിയുണ്ടകളും കേഴമാനിന്റെ ജഡവും കണ്ടെത്തി
മൂടകൊല്ലിയിൽ നടത്തിയ പരിശോധനയിൽ നാടൻ തോക്കും വെടിയുണ്ടകളും കേഴമാനിന്റെ ജഡവും വനംവകുപ്പ് പിടികൂടി. കൂടല്ലൂർ കല്ലിയാട്ടുകുന്നേൽ കെ ഡി ദിനേശൻ്റെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ച…
അജ്ഞാത മൃതദേഹം കണ്ടെത്തി
ബത്തേരി മൂലങ്കാവ് ടൗണിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷൻ്റെ മൃതദേഹമാണ് ഇന്ന് വൈകീട്ട് 4മണിയോടെ കണ്ടെത്തിയത്. ഉദ്ദേശം 60 വയസ്സ് പ്രായം വരും.പൊലീസ് തുടർ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വില്യംസിൻ്റെ കൊലപാതകം;പ്രതിയെ അറസ്റ്റ് ചെയ്തു
ബത്തേരി: പഴേരി കുപ്പാടി, പോണയേരി വീട്ടില്‍ അനസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച (25.09.2025)രാത്രിയില്‍ പഴേരിയില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ അനസ് പഴേരി മംഗലത്ത് വില്യംസ് (50) എന്നയാളെ അതി ക്രൂരമായി കൈ കൊണ്ട് മര്‍ദ്ദിക്കുകയും കാല്…
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
ബത്തേരി: കോഴിക്കോട് സ്വദേശി ഇ.കെ. അര്‍ഷാദ് ഹിലാല്‍ (31), കൊടുവള്ളി സ്വദേശി വി. പി അബ്ദുള്‍ ബാസിത്(33) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.ഇന്നലെ വൈകീട്ട് മുത്തങ്ങ തകരപ്പാടി പോലീസ് ചേക്ക് പോസ്റ്റില്‍ നടത്തിയ വാഹന…
തേനീച്ചയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്
പിണങ്ങോട്: പിണങ്ങോട് ഹൈസ്കൂളിന് സമീപം വാഴവറ്റ ഉന്നതിക്ക് സമീപമുണ്ടായ തേനീച്ചയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളൻ, രനീഷ്, ശാന്ത എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മധ്യവയസ്കൻ മരണപ്പെട്ട സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ
മധ്യവയസ്കൻ മരണപ്പെട്ട സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ.ബത്തേരി പഴേരി മംഗലത്ത് വില്യംസ്(53) ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.ഇയാളും കസ്റ്റഡിയിലുള്ള യുവാവും തമ്മിൽ വ്യാഴാഴ്‌ച അടിപിടി നടന്നിരുന്നു.തുടർന്നാണ് വില്യംസ് ആശുപത്രിയിൽ ചികിത്സ തേടിയത്.പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ചീരാൽ കല്ലുമുക്ക് കൊഴുവണ റോഡിൻറെ ശോചനീയാവസ്ഥ, പ്രക്ഷോഭവുമായി ജനങ്ങൾ രംഗത്ത്; ജനകീയ സമര പ്രഖ്യാപന കൺവെൻഷൻ നാളെ ചീരാലിൽ
ചീരാൽ-കല്ലുമുക്ക്, കല്ലുമുക്ക് -കൊഴുവണ -താഴത്തൂർ എന്നീ റോഡിൻറെ ശോചനയാവസ്ഥയിൽ പ്രതിഷേധിച്ച് ജനങ്ങൾ രംഗത്ത്. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ വർഷങ്ങളായി ദുരിതം പേറുകയാണ് പ്രദേശവാസികൾ. ബത്തേരി അമ്പലവയൽ തുടങ്ങിയ ടൗണുകളിലേക്ക് എത്താൻ ഉള്ളതും പഞ്ചായത്ത് ഓഫീസ്, കാർഷിക ഗവേഷണ കേന്ദ്രം തുടങ്ങിയ…
മഴയ്ക്ക് ശേഷം വെള്ളം താഴ്ന്നപ്പോൾ പുഴയിൽ നിറയെ മുതലകളും ചീങ്കണ്ണികളും:സംഭവം പനമരത്ത്
പനമരം: മഴയ്ക്ക് ശേഷം പുഴയിൽ വെള്ളം താഴ്ന്നതോടെ പനമരം വലിയ പുഴയുടെ കൈവഴിയായ ചെറുപുഴകളിൽ മുതലകളുടെയും ചീങ്കണ്ണികളുടെയും വ്യാപനം നാട്ടുകാർക്ക് തലവേദനയാകുന്നു. ചെറിയ പുഴകളുടെ മണൽത്തിട്ടകളിലും കരകളിലും മുതലയും ചീങ്കണ്ണികളും കയറിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. വലിയ പുഴകളിൽ ഉണ്ടായിരുന്ന മുതലകൾ വെള്ളപ്പൊക്കസമയത്ത്…
മിനി ലോറിയിടിച്ച് അമ്മക്കും മകൾക്കും പരിക്ക്
മിനി ലോറിയിടിച്ച് കാൽനട യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരിക്ക്.ചീരാൽ മുളവൻകൊല്ലി മാളു (80) പുഷ്പ്പ (48) എന്നിവർക്കാണ് പരിക്കേറ്റത്. ചീരാലിൽ ഗ്യാസ് ഗോഡൗണിന് സമീപത്താണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ…
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായും മരം വീണും ഗതാഗത തടസം.അഞ്ച്-ആറ് വളവിന്റെ ഇടയിലായി ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചെറിയ രീതിയിൽ ഗതാഗത തടസം നേരിടുന്നുണ്ട്.വൺവെ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്. ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ…
















