റോഡിൽ ഓയിൽ ലീക്കായി;കഴുകി അഗ്നി രക്ഷാസേന

കാട്ടിക്കുളം: കാട്ടിക്കുളം കുട്ട റോഡില്‍ രാത്രി പത്തരയോടെ ലോറിയില്‍ നിന്നും ഓയില്‍ ലീക് ആയി റോഡില്‍ വീണു. കൊടും വളവില്‍ ആയതിനാല്‍ ബൈക്ക് യാത്രികരടക്കമുള്ളവര്‍ തെന്നി വീണു അപകടമുണ്ടായി.ഇതിനെ തുടര്‍ന്ന് മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തി റോഡില്‍ വെള്ളം അടിച്ചു…

കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി

കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി റേഞ്ച് പൊൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ കോളൂർ വനാതിർത്തിയിയിലെ ട്രഞ്ചിലാണ്  കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഫെൻസിംഗ് ലൈനിൽ നിന്നും ഷോക്കേറ്റതായാണ് പ്രാഥമിക വിവരം.ഏകദേശം 40 വയസ്സ് പ്രായം വരുന്ന ആനയാണ്…

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കി;ഉടമയ്ക്കെതിരെ കേസ്

മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കിയതില്‍ വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു. ചുണ്ടേല്‍ മങ്ങാട്ടുപറമ്പില്‍ വീട്ടില്‍ മാനുവിനെതിരെയാണ് പോലീസ് കേസെടുത്തത്. നാലാം മൈല്‍ മാനന്തവാടി റോഡില്‍ മാനന്തവാടി ട്രാഫിക് പോലീസിന്റെ വാഹന പരിശോധനക്കിടെ സൈഡ് മിറര്‍ ഇല്ലാത്ത ബൈക്കില്‍ സഞ്ചരിച്ച പ്രായപൂര്‍ത്തിയാവാത്ത കുട്ടി…

മൂലങ്കവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

മൂലങ്കവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്.ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ബത്തേരി അഗ്‌നി രക്ഷാ സേന രക്ഷിച്ചു. കണ്ണൂരിൽ നിന്നും നെല്ലൂരിലേക്ക് പ്ലൈവുഡ് മായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത് ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് റോഡരികിലെ മരത്തിൽ ഇടിച്ച്…

നിരവധി കേസുകളിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

മാനന്തവാടി: മാനന്തവാടിയില്‍ ഉള്‍പ്പെടെ വിവിധ സ്‌റ്റേഷനുകളിലെ നിരവധി മോഷണം, കഞ്ചാവ് കേസുകളിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി മുഴക്കുന്ന് കുന്നുമ്മല്‍ പറമ്പില്‍ പൂച്ച ബാലന്‍ എന്ന ബാലന്‍ (63) ആണ് മരിച്ചത്. മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്ക് പരിസരത്തെ മരത്തിലാണ്…

തൊഴിലുറപ്പ് പദ്ധതിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്;ജീവനക്കാർക്ക് സസ്പെൻഷൻ

തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര ഭരണസമിതി യോഗമാണ് അസിസ്റ്റന്റ്് എന്‍ജിനിയര്‍ ജോജോ ജോണി,അക്കൗണ്ടന്റ് നിതിന്‍ വി സി, ഓവര്‍സിയര്‍മാരായ പ്രിയ ഗോപിനാഥന്‍, റിയാസ് എന്നിവരെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍…

മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്

വയനാട്ടിൽ മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക് . വയനാട് തിരുനെല്ലി അരണപ്പാറയിലാണ് മാനിന്റെ ആക്രമണമുണ്ടായത്. പള്ളിമുക്ക് സ്വദേശി ലക്ഷ്മി ( 80) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് തുണി വിരിച്ചിടുന്നതിനിടെ മാനുകൾ ഇടിച്ചിടുകയായിരുന്നു. വനമേഖലയോട് ചേർന്ന…

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് വള്ളിയൂർക്കാവിൽ വെച്ച് ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

വയൽ നികത്തലിൽ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് സ്ഥലം മാറ്റം;പിന്നാലെ ഭീഷണി,ഫോൺ സംഭാഷണം പുറത്ത്

മാനന്തവാടി : വയനാട് മാനന്തവാടിയിൽ വയൽ നികത്തലിൽ നടപടിയെടുത്ത വില്ലജ് ഓഫീസറെ തൊണ്ടർനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി. പിന്നാലെ  മാഫിയയുടെ  ഭീഷണി സംഭാഷണവും പുറത്ത് വന്നു. തന്നെ ഭീഷണിപ്പെടുത്തിയ വയൽ നികത്തൽ മാഫിയാ സംഘത്തിന് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട്…

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരണ പെട്ടു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരണ പെട്ടത്.   ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്. മെഷീനുപയോഗിച്ച് തെങ്ങിൽ കയറി…