കാറ്റിലും മഴയിലും മരം കടപുഴകി വീണു
വെള്ളമുണ്ട: ശക്തമായ കാറ്റിലും മഴയിലും വെള്ളമുണ്ട ചെറുകര റോഡിന് കുറുകെയും സമീപത്തെ വീടിന് മുകളിലേക്കുമായി മരം കടപുഴകി വീണു. ചെറുകര പെരുമ്പള്ളി കാട്ടിൽ ബിജുവിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.വിവരമറിഞ്ഞെത്തിയ മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.…
കാറിന് തീപിടിച്ചു: സംഭവം താമരശ്ശേരി ചുരത്തിൽ
താമരശ്ശേരി ചുരം നാലാം വളവിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.അല്പസമയം മുൻപാണ് സംഭവം.കൽപ്പറ്റ ഫയർഫോഴ്സ് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
ജനവാസ മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം ഇറങ്ങി
മാനന്തവാടി: തലപ്പുഴ വെൺമണിയിലെ കൊളങ്ങോട് ജനവാസ മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം ഇറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഞ്ചോളം കാട്ടുപോത്തുകളെ പ്രദേശത്ത് കണ്ടത്. കൃഷിയിടങ്ങളിലിറങ്ങിയ കാട്ടുപോത്തുകൾ വ്യാപകമായി വാഴകൾ ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപും ഇതേ…
കാറും മിനി ലോറിയും കൂട്ടി ഇടിച്ച് 5 പേർക്ക് പരിക്ക്
കല്പറ്റ മുട്ടിൽ വാര്യാട് കാറും മിനി ലോറിയും കൂട്ടി ഇടിച്ച് 5 പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ നാലു പേരെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും ഒരാളെ ലിയോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി മേലെപറകോട്ടിൽ മുഹമ്മദ് ഫർജി (30)…
കൽപ്പറ്റ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഡീസൽ ക്ഷാമം: സർവീസുകൾ മുടങ്ങി
കൽപ്പറ്റ: കൽപ്പറ്റ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഡീസൽ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സർവീസുകൾ വ്യാപകമായി മുടങ്ങി. ഇന്ധനം നിറയ്ക്കാൻ പണമില്ലാത്തതിനാൽ ദീർഘദൂര സർവീസുകൾ ഒഴികെയുള്ള പല ബസുകളും ഓട്ടം നിർത്തി. മാനന്തവാടി, ബത്തേരി ഡിപ്പോകളിലും സമാനമായ പ്രതിസന്ധിയുണ്ട്. കൽപ്പറ്റയിൽ നിന്ന് വടുവൻചാൽ,…
ഫാം ഓഫീസർക്ക് വനിതാ തൊഴിലാളിയുടെ മർദ്ദനമേറ്റതായി പരാതി
അമ്പലവയൽ: അമ്പലവയൽ പ്രാദേശ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസർക്ക് വനിതാ തൊഴിലാളിയുടെ മർദ്ദനമേറ്റതായി പരാതി. ഫാം ഓഫീസറായ അച്യുതനാണ് മർദ്ദനമേറ്റത്. ഇവിടുത്തെ തൊഴിലാളിയായ സുലോചനക്കെതിരെയാണ് പരാതി. ചട്ടികളിൽ മണ്ണ് നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലി ചെയ്യാതിരുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ്…
ഇരുളത്ത് തെരുവുനായയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പരാതി
പൂതാടി: ഇരുളത്ത് തെരുവുനായ്ക്കളെ വെടിവെച്ച് കൊന്ന സംഭവം. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി കേണിച്ചിറ എസ് എച്ച് ഒ ക്ക് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി എഫ് ഐ ആര്‍…
മുത്തങ്ങയിൽ 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരൻ പിടിയിൽ
ബത്തേരി: 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരനെ മുത്തങ്ങയിൽ നിന്ന് പിടികൂടി കോഴിക്കോട്, നടുവണ്ണൂർ, കുഞ്ഞോട്ട് വീട്ടിൽ, കെ ഫിറോസി(28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 16.10.2025 വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ്…
വയോധികയുടെ മാല കവർന്ന പ്രതികൾ പിടിയിൽ
തലപ്പുഴ: നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി വയോധികയുടെ മാല വലിച്ചു പൊട്ടിച്ചു കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളായ ചോല മണിക്കുന്നുമ്മല്‍ എം.കെ റാഷിദ് (29), സിദ്ധീഖ് നഗര്‍ ലക്ഷം വീട് നടുക്കണ്ടി വീട്ടില്‍ മുഹമ്മദ് മിഥിലാജ്…
ഗതാഗത നിയന്ത്രണം
മാനന്തവാടി പോലീസ് സ്‌റ്റേഷൻ താഴെയങ്ങാടി റോഡ് ഡ്രൈനേജ് അനുബന്ധ പ്രവൃത്തികളുടെ ഭാഗമായി റോഡ് ഐറിഷ് വർക്ക് നടക്കുന്നതിനാൽ ഒക്ടോബർ 15,17 തീയ്യതികളിൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നതായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
















