അമ്പലവയൽ: അമ്പലവയൽ പ്രാദേശ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസർക്ക് വനിതാ തൊഴിലാളിയുടെ മർദ്ദനമേറ്റതായി പരാതി. ഫാം ഓഫീസറായ അച്യുതനാണ് മർദ്ദനമേറ്റത്. ഇവിടുത്തെ തൊഴിലാളിയായ സുലോചനക്കെതിരെയാണ് പരാതി.
ചട്ടികളിൽ മണ്ണ് നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലി ചെയ്യാതിരുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. സുലോചന തന്റെ ഷർട്ടിൽ പിടിച്ചുവലിക്കുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് തലയിലും കൈകളിലും അടിക്കുകയും കൈകളിൽ മാന്തി മുറിവേൽപ്പിക്കുകയും ചെയ്തതായി അച്യുതൻ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
ഫാം ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലവയൽ പോലീസ് സുലോചനയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.








