ജനവാസ മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം ഇറങ്ങി

Spread the love

മാനന്തവാടി: തലപ്പുഴ വെൺമണിയിലെ കൊളങ്ങോട് ജനവാസ മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം ഇറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഞ്ചോളം കാട്ടുപോത്തുകളെ പ്രദേശത്ത് കണ്ടത്. കൃഷിയിടങ്ങളിലിറങ്ങിയ കാട്ടുപോത്തുകൾ വ്യാപകമായി വാഴകൾ ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു.

 

ഏതാനും മാസങ്ങൾക്ക് മുൻപും ഇതേ പ്രദേശത്ത് കാട്ടുപോത്തുകൾ ഇറങ്ങി പുളിക്കൽ അപ്പച്ചൻ എന്ന കർഷകൻ്റെ വാഴകൃഷി നശിപ്പിച്ചിരുന്നു. വീണ്ടും കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമായതോടെ വാഴക്കർഷകർ ഉൾപ്പെടെയുള്ളവർ വലിയ ആശങ്കയിലാണ്.

 

വിവരമറിഞ്ഞെത്തിയ വനപാലകർ ഏറെ പണിപ്പെട്ടാണ് കാട്ടുപോത്തുകളെ സമീപത്തെ വനത്തിലേക്ക് തുരത്തിയത്. മേഖലയിലെ തുടർക്കഥയാകുന്ന വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെടുന്നത്.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *