മുത്തങ്ങയിൽ 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരൻ പിടിയിൽ

Spread the love

ബത്തേരി: 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരനെ മുത്തങ്ങയിൽ നിന്ന് പിടികൂടി കോഴിക്കോട്, നടുവണ്ണൂർ, കുഞ്ഞോട്ട് വീട്ടിൽ, കെ ഫിറോസി(28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 16.10.2025 വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

കർണാടക ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടപ്പോൾ പരിശോധിക്കുകയായിരുന്നു. ഇയാൾ ധരിച്ച പാന്റിന്റെ പോക്കറ്റിൽ നിന്നാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ 72.09 ഗ്രാം എംഡിഎംഎ കണ്ടെടുക്കുന്നത്. സബ് ഇൻസ്‌പെക്ടർമാരായ കെ എം അർഷിദ്, എൻ വി ഹരീഷ്കുമാർ, എ.എസ്.ഐ ജയകുമാർ, സി പി ഓ പ്രിവിൻ ഫ്രാൻസിസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *